തൃശ്ശൂര്‍: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നത് ഭക്ഷണം മോഷ്ടിച്ചെന്ന ആരോപണത്തിൽ. എന്നാൽ മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു പഴത്തിന്റെ കഷ്ണവും മറ്റു കായ്-കനികളും മാത്രമാണ് മധു കഴിച്ചതെന്ന് പോസ്റ്റ്മാർട്ടത്തിൽ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങളായിരുന്നു ഇത്.ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോൾ തന്നെ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകീട്ടുനടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്മോര്ട്ടമാണ് അധികൃതര്‍ നടത്തിയത്. മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം നേരത്തേതന്നെ പുറത്തുവന്നിരുന്നു.തലയ്ക്കേറ്റ അടിയാണ് മരണകാരണം. വാരിയെല്ലുകളും ഒടിഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം ലഭിക്കുമ്പോൾ മാത്രമാണ് മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളു
Post Your Comments