
ബീജിംഗ്: മദ്യലഹരിയില്‍ മകന്റെ ഭാര്യയെ ചുംബിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. വിവാഹ സത്കാര വേദിയിലാണ് പിതാവ് നവവധുവിനെ ചുംബിച്ചത്. മകന്റെയും നിരവധി അതിഥികളുടെയും മുന്നില്‍ വെച്ചായിരുന്നു ഇത്. ചൈനയിലാണ് സംഭവം നടന്നത്.
വേദിയിലേക്ക് മകന്റെ ഭാര്യയ്ക്ക് ഒപ്പം ഇയാള്‍ എത്തുകയും പെട്ടെന്നുതന്നെ മരുമകളെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ഫെബ്രുവരി 22ന് വുസു ഇന്റര്‍നാഷ്ണല്‍ പ്ലാസയിലാണ് സംഭവം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. മകന്റെ വധുവിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ സ്റ്റേജിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വധുവിനെ ചുംബിക്കുകയായിരുന്നു.
also read: മദ്യലഹരിയില്‍ ആര്‍പ്പുവിളിച്ചും നൃത്തം ചെയ്തും ഡോക്ടര്‍മാര്‍; സംഭവം വിവാദത്തില്‍(വീഡിയോ)
ഏഴ് മിനിറ്റ് ദൈര്‍ഖ്യമുള്ള ക്ലിപ്പാണ് പ്രചരിക്കുന്നത്. ചൈനീസ് പരമ്പരാഗത വേഷത്തില്‍ ഒരുങ്ങി നില്ക്കുന്ന മകന്റെ ഭാര്യയെ പിതാവ് ചുംബിക്കുന്നതാണണ് ദൃശ്യം. സംഭവം വിവാദമായതോടെ മകന് പിതാവിനെ മര്‍ദിക്കുകയും പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു എന്നും വാര്‍ത്ത പ്രചരിച്ചു.
പിതാവ് മകന്റെ വധുവിനെ ചുംബിച്ചതിന് ശേഷം ഇരു വീട്ടുകാരം തമ്മില്‍ തര്‍ക്കവും വഴക്കും ഉണ്ടായെന്നും പിന്നീട് പൊരിഞ്ഞ അടിയിലാണ് അവസാനിച്ചതെന്നും റിപ്പോര്‍ട്ട് എത്തി. എന്നാല്‍ ഈ വീഡിയോ മറ്റൊരു ചടങ്ങില്‍ നടനന്നതാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ദമ്പതിമാരുടെ കുടുംബം രംഗത്തെത്തി.
Post Your Comments