ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ആര്‍പ്പുവിളിച്ചും നൃത്തം ചെയ്തും മീറത്തിലെ ഡോക്ടര്‍മാരുടെ പൂര്‍വ വിദ്യാര്‍ഥി സംഗമം. ലാലാ ലജ്പ്ത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ സംഘമാണ് വിവാദങ്ങൾ സൃഷ്ടിച്ചത് . പരിപാടിക്കായി മദ്യക്കുപ്പികള്‍ എത്തിച്ചത് ആംബലിന്‍സിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റഷ്യന്‍ ബെല്ലി നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതും മദ്യലഹരിയില്‍ ഡോക്ടര്‍മാര്‍ ആര്‍പ്പുവിളിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോളെജ് അധികൃതരും യുപി സര്‍ക്കാരും.
1992ലെ ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള ആഘോഷം തിങ്കളാഴ്ചയാണ് തുടങ്ങിയത്. താന്‍ ലീവിലായിരുന്നെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍കെ ഗാര്‍ഗ് പ്രതികരിച്ചത് .
പരിപാടി സംഘടിപ്പിച്ചവര്‍ വാടകക്കെടുത്ത വാഹനങ്ങളാണോ അതോ മെഡിക്കല്‍ കോളേജിന്റെ വാഹനമാണോ ഉപയോഗിച്ചതെന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. സംഗീതവും നൃത്തവും നല്ലതാണെങ്കിലും ഇത്തരത്തിലുള്ള ആഭാസത്തരങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ഥികളായിരുന്ന കാലത്ത് നടന്നിരുന്നില്ലെന്നും യുപി ആരോഗ്യ വിദ്യാഭാസ വകുപ്പ ഡയറക്ടറും ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ജനറല്‍ ഡോ. കെ കെ ഗുപ്ത പറഞ്ഞു.
Post Your Comments