KeralaLatest NewsIndiaNews

മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ നടന്നത് ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞു. കൂടാതെ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ച്‌ വിട്ടതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട്ടെ മുസ്ലിംലീഗ് നഗരസഭ കൗണ്‍സിലറുമായ സിറാജുദ്ദീന്റെ മകന്‍ സഫീറിനെ (23) നഗരമദ്ധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം.

also read:ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം

shortlink

Related Articles

Post Your Comments


Back to top button