ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ദുബായ് പൊലീസ് ആവര്‍ത്തിക്കുമ്പോഴും മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ഉറപ്പിയ്ക്കാനുള്ള അവസാനഘട്ടത്തിലാണ് പൊലീസ്.
എന്തായാലും ഇന്ത്യയില്‍ നിന്നുള്ള ഒരു വന്‍ സെലിബ്രിറ്റിയുടെ മരണം ദുരൂഹതയുടെ നിഴലില്‍ നിര്‍ത്താന്‍ ദുബായ് പോലീസ് തയ്യാറല്ല. തങ്ങളുടെ നാട്ടില്‍ നടന്ന മരണത്തിലെ എല്ലാ ദുരൂഹതകളും അഴിക്കാനുറച്ചാണ് അവരുടെ നീക്കം.
ശ്രീദേവിയുടെ മൃതദേഹ പരിശോധന എന്തായാലും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ശ്രീദേവി മരിച്ച ഹോട്ടല്‍ മാത്രമല്ല, റാസല്‍ ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിലും അന്വേഷണം നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൃദയാഘാതം തന്നെയാണ് ശ്രീദേവിയുടെ മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍, ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ആയിരുന്നു ശ്രീദേവിയെ ബോധരഹിതയായി കണ്ടെത്തിയത്. ബോണി കപൂര്‍ തന്നെ ആയിരുന്നു അപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നത്.
സ്വാഭാവിക മരണം ആണെങ്കിലും, സംശയങ്ങള്‍ ദുരീകരിക്കുക എന്നത് തന്നെയാണ് ദുബായ് പോലീസിന്റെ നിലപാടാണ്. പോസ്റ്റുമോര്‍ട്ടവും ആന്തരീക അവയവങ്ങളുടെ പരിശോധനയും എല്ലാം ഇതിന്റെ ഭാഗമായിട്ടാണ് നടത്തുന്നത്.
ശ്രീദേവിയുടെ രക്ത സാമ്പിളുകളുടെ പരിശോധന ദുബായില്‍ നടക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ യുഎഇയിക്ക് പുറത്തുള്ള കൂടുതല്‍ മെച്ചപ്പെട്ട ലാബുകളിലേക്ക് അയച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇല്ല.
ബന്ധുവും സിനിമ താരവും ആയ മോഹിത് മര്‍വയുടെ വിവാഹത്തിന് വേണ്ടിയാണ് ശ്രീദേവിയും കുടുവും യുഎഇയില്‍ എത്തിയത്. റാസല്‍ ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഫെബ്രുവരി 26 ന് ആയിരുന്നു വിവാഹ ചടങ്ങുകള്‍.
ശ്രീദേവി മരിച്ചത് ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലില്‍ വച്ചായിരുന്നെങ്കിലും റാസല്‍ ഖൈമയിലെ ഹോട്ടലിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നുള്ള വിവരങ്ങളും ശേഖരിച്ചുകൊണ്ടായിരിക്കും അന്വേഷണം മുന്നോട്ട് നീങ്ങുക.
റാസല്‍ ഖൈമയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ആയിരുന്നു ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലില്‍ എത്തുന്നത്. അതിന് ശേഷം ഉള്ള ദിവസങ്ങളില്‍ താമസിച്ചതും അവിടെ തന്നെ ആയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
Post Your Comments