ചണ്ഡീഗഡ്: രണ്ട് ആണ്‍ മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബിസിനസുകാരൻ ജീവനൊടുക്കി. ഹരിയാനയിലെ സോനെപത് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ഭാര്യ ജ്യോതി(37), മക്കള്‍ ലക്ഷയ്(14), ആര്യന്‍(11) എന്നിവരെയാണ് ബിസിനസുകാരനായ സതീഷ് ദാഹി കൊലപ്പെടുത്തിയത്.
ഭാര്യക്കും മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സതീഷ്. ശനിയാഴ്ച രാവിലെ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ താഴെയിറങ്ങാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട വാടകക്കാരന്‍ മുകളില്‍ ചെന്ന് വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സതീഷിനെ ആത്മഹത്യ ചെയ്‌ത നിലയിലും ഭാര്യയെയും മക്കളെയും വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കത്തിയും കണ്ടെത്തിയിട്ടുണ്ട്. സതീഷിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. എന്നാല്‍, ആത്മഹത്യയ്ക്കുള്ള കാരണം ഇതില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
also read: കാപ്പി ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും നല്ലതാണ് !
Post Your Comments