ചൈനയും പാകിസ്ഥാനും ഉറ്റ സുഹൃത്തുക്കളാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുഹൃത്തിനെ ചൈന കൈവിട്ടിരിക്കുകയാണ്. വികസന പദ്ധതികളില്‍ പങ്കാളികളായി ഇരിക്കുന്ന ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടയില്‍ ചൈന എന്തുകൊണ്ട് പാകിസ്ഥാനെ കൈവിട്ടു?
തീവ്രവാദത്തിനു സാമ്പത്തിക സഹായം പാകിസ്താന് ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ചര്‍ച്ച സജീവമാകുകയാണ്. യുഎസ്, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളാണു എഫ്എടിഎഫ് പട്ടികയിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താൻ സമ്മര്‍ദ്ദം ചെലുത്തിയത്. എന്നാല്‍ ഇതില്‍ പാകിസ്ഥാനെ അനുകൂലിച്ചു നിന്ന ചൈന ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണ്.
ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടും
ഈ ആഴ്ച പാരീസില്‍ നടന്ന റിവ്യു മീറ്റിങ്ങിലാണ് ചൈന നിലപാട് മാറ്റിയത്. ഇതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് പാകിസ്ഥാന്. ഈ നടപടി രാജ്യാന്തര തലത്തിൽ പണമിടപാടുകൾക്കു തടസ്സമാകും. അങ്ങനെ പാകിസ്താന് രാജ്യാന്തര സാമ്പത്തിക വിലക്ക് സമ്മാനിക്കാന്‍ കൂട്ട് നിന്നിരിക്കുകയാണ് ചൈന. 60 ബില്യന്‍ ഡോളറിന്റെ വ്യവസായ പദ്ധതികള്‍ പാകിസ്ഥാനില്‍ നടത്തി വരുകയാണ് ചൈന. ഇതിനെ തുടര്‍ന്നാണ് ആദ്യം പാകിസ്ഥാനെ എഫ്എടിഎഫ് പട്ടികയില്‍ ഉള്പ്പെടുത്തുനതിനെ ചൈന പിന്തുണയ്ക്കാത്തത്. . എന്നാൽ, മറ്റു രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്നു ചൈന നിലപാടു മാറ്റിയെന്നാണു റിപ്പോർട്ട്. ഈ വാർത്തയ്ക്കു പിന്നാലെ പാക്കിസ്ഥാന്റെ ഓഹരിവിപണി 0.6 ശതമാനം നഷ്ടത്തിലാണു കറാച്ചിയിൽ വ്യാപാരം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്താൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. ധനസഹായം കൈപ്പറ്റിയിട്ടും കഴിഞ്ഞ 15 വർഷമായി പാക്കിസ്ഥാൻ യുഎസിനെ വിഡ്ഢിയാക്കിയെന്നാണു ട്രംപിന്റെ അഭിപ്രായം. ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനു ഇഹ് വരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തനാണ് ലക്ഷ്യം. എന്നാല്‍ ചൈന കൈവിട്ടപ്പോള്‍ തുർക്കി പാക്കിസ്ഥാനെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments