Latest NewsKeralaIndiaNews

ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടും

 

ദുബായ് : ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന്  ദുബായ് പൊലീസ്. ഇവർക്ക് ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബ്ലാക് പോയിന്റും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. ചുവപ്പ് സിഗ്നല്‍ അവഗണിക്കുന്നത് മൂലം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ശിക്ഷ കർശനമാക്കിയത്.

ചുവപ്പ് സിഗ്നല്‍ ലംഘിച്ചത് മൂലം കഴിഞ്ഞ വര്‍ഷം നൂറ് അപകടങ്ങളാണ് ദുബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 127 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ചിലരുടെ നില ഗുരുതരമായിരുന്നു. ഈ വര്‍ഷം ഇതുവരെ ആറ് അപകടങ്ങളാണ് സിഗ്നല്‍ മറികടന്നത് മൂലം എമിറേറ്റില്‍ ഉണ്ടായത്. സിഗ്നൽ ലംഘിക്കുന്നതായിരുന്നു ഈ അപകടങ്ങൾക്കെല്ലാം കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് സിഗ്നൽ ലംഗിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ തീരുമാനിച്ചത്.

also read:കുറഞ്ഞ ചെലവിൽ വീടുകളുടെ അകത്തളം ആകർഷകമാക്കാൻ ചില വഴികളിതാ

shortlink

Related Articles

Post Your Comments

Related Articles


Back to top button