YouthWomenLife StyleFood & CookeryHealth & Fitness

ബീറ്റ്‌റൂട്ട് ഫേഷ്യലിന് ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍

ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്‌റൂട്ട് ഫേഷ്യല്‍. എന്നാല്‍ ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും ,ബ്ലാക്ക് ഹെയ്ഡ്‌സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍ ബീറ്റ്‌റൂട്ട് ഫേഷ്യല്‍ സഹായിക്കും. ബീറ്റ്‌റൂട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും.

അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്റൂട്ട് തന്നെയാണ്. ബീറ്റ്റൂട്ട് ഉപയോഗിച്ച് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം.

Also Read : ബീറ്റ്റൂട്ടിന് ഇങ്ങനെയും ചില അത്ഭുതഗുണങ്ങളുണ്ട്

മുഖക്കുരുവിനെ ഇല്ലാതാക്കാനും ബീറ്റ്റൂട്ട് മുന്നിലാണ്. ബീറ്റ്റൂട്ടിന്റെ കഷ്ണം നാരങ്ങ നീരില്‍ മുക്ക് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. ഇത് മുഖത്തെ മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കുകയും ചെയ്യുന്നു. ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാന്‍ ബീറ്റ്റൂട്ടിന് കഴിയും. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ബീറ്റ്റൂട്ട് നീര് ചുണ്ടില്‍ പുരട്ടി കിടക്കാം. ഇത് ചുണ്ടിന് നിറം നല്‍കുന്നചിന് സഹായിക്കും.

കറുത്ത പാടുകളും കറുത്ത കുത്തുകളും എന്നും സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി തന്നെയാണ്. ഒരു ടേബിള്‍ സ്പൂണ്‍ ബീറ്റ്റൂട്ട് നീര് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്ത രാവിലെ കഴുകിക്കളയാം. ഇതും ചര്‍മത്തിന് നല്ലതാണ്.

 

shortlink

Related Articles

Post Your Comments


Back to top button