പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് മൂലം പ്രായമാകുമ്പോൾ മറവി ഉണ്ടാകാനിടയുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ഇതിന് പരിഹാരമാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളമായി മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കും ബീറ്റ്റൂട്ട് ഉത്തമമാണ്. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുവാന്‍ ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റസിനു കഴിയും.
Read Also: മുടികൊഴിയാനുള്ള കാരണങ്ങള്‍ ഇവയാണ്
ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. പിത്താശയ കല്ല് ഇല്ലാതാക്കുവാനും ഈ പച്ചക്കറി ഉത്തമമാണ്. ദിവസവും ബീറ്റ്‌റൂട്ട് ശീലമാക്കിയവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കില്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുനും ബീറ്റ്റൂട്ടിന് അത്ഭുതകരമായ കഴിവുണ്ട്.
Post Your Comments