ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചൈനീസ് ഔദ്യോഗിക ഭാഷയാക്കിയെന്ന് വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പിന്നാലെ റിപ്പോര്‍ട്ട് എത്തി. പാക്ക് സെനറ്റില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയിലെ ഖാലിദ പര്‍വീണ്‍ കൊണ്ടുവന്ന പ്രമേയത്തിലെ പരാമര്‍ശമാണ് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വലിയ വാര്‍ത്തയായത്.
ചൈന-പാക്ക് സാമ്പത്തിക ഇടനാഴികളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഔദ്യോഗിക ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ നടപടി വേണം എന്ന് മാത്രമായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്.
also read: മസൂദ് അസ്ഹറിനോടുള്ള ഇന്ത്യയുടെ നിലപാട് ചോദ്യം ചെയ്ത ചൈനയ്ക്ക് ഇന്ത്യയുടെ കര്‍ശന താക്കീത്
അതേസമയം ഔദ്യോഗികമെന്നും ചൈനീസ് ഭാഷയെന്നും കേട്ടതോടെ പാക്കിസ്ഥാനിലെ അബ് തക് ന്യൂസ് പാക്കിസ്ഥാനില്‍ ചൈനീസ് ഔദ്യോഗിക ഭാഷയാക്കാന്‍ നീക്കമെന്ന പേരില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഇതോടെ പഞ്ചാബി ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഉപയോഗിക്കുന്ന തദ്ദേശ ഭാഷകളെ അവഗണിച്ചെന്ന മുറവിളിയും ഉയര്‍ന്നു.
പാക്ക്-ചൈന ബന്ധം ശക്തമാകുന്നതിന്റെ ഫലമാണിതെന്ന പേരില്‍ ഇന്ത്യന്‍ മാധ്യമങ്ങളും ആഘോഷിച്ചു. ഇംഗ്ലീഷ്, ഉറുദു, അറബിക് എന്നിവയാണ് പാക്കിസ്ഥാനിലെ ഔദ്യോഗിക ഭാഷകള്‍.
Post Your Comments