KeralaLatest NewsNews

ഷുഹൈബ് കേസ് അന്വേഷണവിവരങ്ങൾ ചോരുന്നതായി പരാതി: ചോർത്തുന്നത് പോലീസ് തന്നെയെന്നും ആരോപണം

തിരുവനന്തപുരം : ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ് സംഘത്തെക്കുറിച്ച്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ പരാതിയുമായി കണ്ണൂര്‍ എസ്.പി.ജി. ശിവവിക്രം. രഹസ്യ സ്വഭാവമുള്ള പലതും ചോരുന്നതായാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ് പി യുടെ പരാതി.റെയ്ഡ് പോലെ അതീവ രഹസ്യമായി മാത്രം ചെയ്യേണ്ട കാര്യങ്ങള്‍പോലും ചോരുന്നു. എസ്.പിയുടെ പരാതിയെത്തുടര്‍ന്ന് ബെഹ്റ പ്രശ്നത്തില്‍ ഇടപെട്ടു.

വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഈ ജോലിക്ക് പറ്റിയവരല്ല. പോലീസിനകത്തുനിന്നുതന്നെ പോലീസിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കി. ആവശ്യമെങ്കില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് അന്വേഷണത്തെക്കുറിച്ച് ആരോപണം ഉയർന്നതിനാലാണ് ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാന്‍ തിങ്കളാഴ്ച രാജേഷ് ദിവാന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണെന്ന് വിശദീകരിച്ചത്.

18-ന് രാത്രി മാലൂര്‍ സ്റ്റേഷന്‍ പരിധിയിലെ തോലമ്പ്രയില്‍വെച്ചാണ് ഇപ്പോള്‍ അറസ്റ്റിലായ എം.പി.ആകാശ്, റിജിന്‍ രാജ് എന്നിവരെ അറസ്റ്റുചെയ്തത്. കാപ്പചുമത്തിയതുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണ് ആകാശ്. റിജിലിന്റെ പേരിലും നേരത്തെ ഒരു കേസുണ്ട്. ഇവര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അറസ്റ്റെന്നും എസ്.പി. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button