KeralaLatest NewsNews

പിതാവിനെ സാക്ഷിയാക്കി മകനെ ക്വട്ടേഷന്‍ സംഘ നേതാവെന്ന് പരസ്യമായി മുദ്ര കുത്തി സിപിഎം നേതാക്കള്‍

കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും കൂട്ടാളികളെയും തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. ‘പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി’, ആകാശിനെ തള്ളിപ്പറഞ്ഞ് കൊണ്ട് പി ജയരാജൻ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. തില്ലങ്കേരിയില്‍ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

ക്വട്ടേഷൻ സംഘത്തിന്റെ സഹായം പാർട്ടിക്ക് ആവശ്യമില്ലെന്ന് ആകാശിന്റെ പിതാവും വഞ്ഞേരി ബ്രാഞ്ച് അംഗവുമായ വഞ്ഞേരി രവീന്ദ്രനെ മുന്നിലിരുത്തിക്കൊണ്ട് പാർട്ടി പറഞ്ഞു. യോഗത്തിന്റെ ആദ്യമവസാനം വരെ ആകാശിന്റെ പിതാവ് സദസ്സിലുണ്ടായിരുന്നു. ആകാശിന്റെ ആദ്യകാല ചെയ്തികള്‍ മുതല്‍ അവസാന സംഭവവികാസങ്ങൾ വരെ പാർട്ടി യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. തില്ലങ്കേരിയെ ലോക്കല്‍ സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചപ്പോള്‍ പഴയ ശിഷ്യനല്ല പാര്‍ട്ടിയുടെ മുഖമെന്ന് ജയരാജൻ പറഞ്ഞു.

‘ആകാശും കൂട്ടരും പാര്‍ട്ടിയുടെ മുഖമാണെന്നനിലയില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേല വിലപ്പോവില്ല. തില്ലങ്കേരിയില്‍ പാര്‍ട്ടിക്ക് അതിന്റേതായ പൈതൃകമുണ്ട്. അവരാണ് പാര്‍ട്ടിയുടെ മുഖം. ഞാന്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആകാശിനെ പുറത്താക്കിയത്. ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം പാര്‍ട്ടിക്ക് ആവശ്യമില്ല’, പി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button