Latest NewsKeralaNews

പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു?!

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയിൽ നിന്നും സ്വർണം കൈപ്പറ്റിയെന്ന് പരാതിയിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. ഷാജർ സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും ലാഭവിഹിതമായി സ്വര്‍ണ്ണം കൈപ്പറ്റുന്നുവെന്നും, ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നും ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം. ജില്ലാ കമ്മറ്റിയംഗം മനു തോമസ് ആണ് ഷാജറിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതി അന്വേഷിക്കുന്നത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രനാണ്.

ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നതോടെ നിൽക്കക്കള്ളിയില്ലാതായിരിക്കുന്നത് ഷാജറിനാണ്. പ്രത്യക്ഷത്തിൽ ഷാജറും ആകാശ് തില്ലങ്കേരിയും ശത്രുക്കളാണ്. എന്നാൽ, ഈ ഓഡിയോ പുറത്തുവന്നതോടെ ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്നാണ്
സോഷ്യൽ മീഡിയ പ്രചാരണം. ആകാശ് തില്ലങ്കേരിക്കെതിരെ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ ഇവിടെ ഈ വിഷയം അവസാനിപ്പിച്ചേക്കണം എന്നും താക്കീത് ചെയ്തായിരുന്നു തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ ഡിവൈഎഫ്‌ഐ യുവ നേതാവ് എം ഷാജറുടെ പ്രസംഗം.

ആകാശിന്റെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്‌ഐയില്‍ മുന്നില്‍ നിന്ന മനു തോമസ് തന്നെ, ഇപ്പോൾ ഷാജറിനും വില്ലനായിരിക്കുകയാണ്. ഇതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇതിന് പിന്നില്‍ നിന്നതും ഷാജറാണെന്ന് മനസിലായതോടെയാണ് കഴിഞ്ഞ വര്‍ഷം ആദ്യം മനു തോസ് ജില്ലാ നേതൃത്വത്തിന് തെളിവടക്കം പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button