CricketLatest NewsNewsSports

വെല്ലുവിളിച്ച ബിസിസിഐക്ക് പണി കൊടുത്ത് ഭുവനേശ്വര്‍ കുമാര്‍ : വീഡിയോ കാണാം

വാറണ്ടേഴ്‌സ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 4 ഓവര്‍ ബോള്‍ ചെയ്ത ഭുവി 28 റണ്‍സ് വഴങ്ങി 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഭുവിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ജൊഹന്നാസ്ബര്‍ഗിലേത്. ട്വന്റി-20യില്‍ ആദ്യമായാണ് ഇന്ത്യന്‍ പേസര്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ താരമാണ് ഭുവനേശ്വര്‍ കുമാര്‍. നേരത്തെ സ്പിന്‍ ബോളറായ യുസ്‌വേന്ദ്ര ചഹല്‍ ട്വന്റി-20യില്‍ 5 വിക്കറ്റ് നേടിയിരുന്നു.

മികച്ച ലൈനിലും ലെങ്തിലും കൃത്യതയോടെ പന്തെറിയുന്ന ഭുവിയെ ബിസിസിഐ ഒരു ചലഞ്ചിന് വിളിച്ചു. 90 സെക്കന്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മാച്ച് റിപ്പോര്‍ട്ട് ചെയ്യുക, അതായിരുന്നു ചലഞ്ച്. ബിസിസിഐ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലായിരുന്നു വെല്ലുവിളിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഭുവിക്ക് വെല്ലുവിളി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ? എന്നും ബിസിസിഐ ചോദിച്ചിരുന്നു.

എന്നാല്‍ ബിസിസിഐയുടെ വെല്ലുവിളി ഭുവി ഏറ്റെടുത്തു. 90 സെക്കന്റിനു പകരം 77 സെക്കന്റ് കൊണ്ട് ഭുവി മാച്ച് റിപ്പോര്‍ട്ട് ചെയ്ത് ബിസിസിഐക്ക് തിരിച്ചും ഉഗ്രന്‍ പണികൊടുത്തി. ധവാന്റെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് വലിയൊരു സ്‌കോര്‍നില കണ്ടെത്താന്‍ സഹായിച്ചതെന്ന് ഭുവി പറഞ്ഞു. മാത്രമല്ല രോഹിത് ശര്‍മ്മയുടെ 9 ബോളില്‍നിന്നുളള 21 റണ്‍സും മുതല്‍ക്കൂട്ടായെന്നും ഭുവി മാച്ച് റിപ്പോര്‍ട്ടിങ്ങില്‍ പറഞ്ഞു. ഇനിയുളള മല്‍സരങ്ങളിലും തന്റെ ഫോം ഇതുപോലെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഭുവി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button