Latest NewsNewsIndia

വിദഗ്ധ ചികിത്സയ്ക്കായി മനോഹര്‍ പരീക്കറെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന് സൂചന

പനാജി: മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വിദഗ്ധചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊടുപോകുമെന്ന് സൂചന. ഗോവന്‍ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി എം.എല്‍.എയുമായ മൈക്കല്‍ ലോബോയാണ് ആവശ്യമെങ്കിൽ പരീക്കറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Read Also: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന സ്ത്രീയ്ക്ക് വധശിക്ഷ

പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ വന്ന തകരാറ് മൂലം ഫെബ്രുവരി 15നാണ് പരീക്കറെ മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button