ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. ഇതോടെ സുധിന്‍ ധവാലികര്‍ ഗോവ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഘടക കക്ഷിയായ എംജിപിയുടെ നേതാവും നിലവില്‍ മന്ത്രിസഭയില്‍ രണ്ടാമനുമാണ് സുനിൽ ധവാലികർ. പരീക്കറെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതലകള്‍ നല്‍കാനുള്ള നീക്കം.
Post Your Comments