Latest NewsIndia

ഗോവയില്‍ അമിത് ഷായുടെ ചാണക്യതന്ത്രം ഫലിച്ചു : കോണ്‍ഗ്രസിന്റെ കണക്ക് പിഴച്ചു

ന്യൂഡല്‍ഹി: ഗോവയില്‍ അമിത് ഷായുടെ ചാണക്യതന്ത്രം ഫലിച്ചു, ഇതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഗോവയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്. . ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. ട്വിറ്ററിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. പരീക്കര്‍ തുടരുമെങ്കിലും മന്ത്രിസഭ അഴിച്ചുപണിയുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം.

മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരീക്കര്‍ ആശുപത്രിയിലായതോടെ ബിജെപി സര്‍ക്കാരിന്റെ സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ ഭൂരിപക്ഷം ഉണ്ടെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം.

നാല്‍പത് അംഗ നിയമസഭയില്‍ 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 14 സീറ്റു മാത്രമാണുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടി, എന്‍സിപി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് പരീക്കറിന് പകരം ഒരാളെ കണ്ടാത്താന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍, പ്രാദേശിക നേതാക്കള്‍ തീരുമാനത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മനംമാറ്റം.

നിയമസഭ പിരിച്ചുവിടാതെ കോണ്‍ഗ്രസ് അവസരം നല്‍കണമെന്നായാരിന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബിജെപിയെ തുണയ്ക്കുന്ന ചില കക്ഷികള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവകാശവാദമുയര്‍ത്തി. ബിജെപിയുടെ സഖ്യകക്ഷി ആരായാലും അവര്‍ പി്ന്തുണച്ചത് പരീക്കറിനെ മാത്രമാണ്. പരീക്കറിന് ചുമതല നിര്‍വഹിക്കാന്‍ കഴിയാതെ വന്നതിനാല്‍, ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഗോവ, മുംബൈ, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം പരീക്കര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button