പനാജി: അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെിരെ കോണ്‍ഗ്രസിന്‍െ ആക്ഷേപം. പരീക്കര്‍ മരിച്ചു പോയെന്ന് ആരോപിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇതോടെ ബി.ജെ.പി രംഗത്തെത്തി. ഒക്ടോബര്‍ 14ന് ശേഷം പരീക്കറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം ഇതിനോടകം തന്നെ മരിച്ചിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭുവാണ് ആരോപിച്ചത്. പരീക്കര്‍ക്ക് ചുറ്റുമുള്ള ചിലര്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ ഉപയോഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി പരീക്കറുടെ മരണ വാര്‍ത്ത പുറത്ത് വിടാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
ഒക്ടോബര്‍ 14ന് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പൊതുപരിപാടിയിലും പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് ആരോപണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബി.ജെ.പി കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ അല്പ്പത്തരമാണെന്ന് തിരിച്ചടിച്ചു. ഇത്തരം തരംതാണ പ്രസ്താവനകള്‍ കോണ്‍ഗ്രസുകാര്‍ നടത്തരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Post Your Comments