KeralaLatest NewsIndia

രാഷ്ട്രീയക്കാരിലെ ക്രൂരനായ ഐ.ഐ.ടി. മുഖ്യമന്ത്രിയുടെ കാപട്യം വെളിപ്പെടുത്തുന്ന വൈറൽ പോസ്റ്റ്

ഡൽഹിയിൽ ഓക്സിജൻ സപ്ലൈ കുറഞ്ഞു അല്ലെങ്കിൽ ആവശ്യകത കൂടി എന്നു വന്നപ്പോൾ ഡൽഹിക്ക് ഓക്സിജൻ വേണമെന്ന് ഇയാൾ പറഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.

ന്യൂഡൽഹി: ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്നുവെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കേട്ടത് ഞെട്ടലോടെയാണ്. എന്നാൽ ഇപ്പോൾ ചില സംഭവങ്ങൾ തെളിയിക്കുന്നത് കെജ്‌രിവാൾ നടത്തിയത് ഒരു നാടകമായിരുന്നു എന്നും രാജ്യത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ താറടിച്ചു കാട്ടുകയുമായിരുന്നു എന്നും ഉള്ള ചില വസ്തുതാധിഷ്ഠിതമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. അതിൽ ഒന്ന്  ഐഐടിയിൽ നിന്ന് വന്ന രണ്ട് മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്താണ്.

പോസ്റ്റ് ഇങ്ങനെ,

ഒരുപാട് അരിഷ്ടതകൾ ഉള്ള ഒരു കൊച്ചു സംസ്ഥാനമായ ഗോവയിലാണ് മനോഹർ പരീക്കർ അധികാരത്തിൽ വന്നത്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ കഴിഞ്ഞ ഒരു നേതാവായിരുന്നു പരീക്കർ. ജനങ്ങളുടെ കാര്യമായാലും പ്രതിപക്ഷ നേതാക്കളോടുള്ള പെരുമാറ്റത്തിന്റെ കാര്യമെടുത്താലും സംസ്ഥാന വികസനത്തിന് കാര്യമെടുത്താലും പരീക്കറിന്റെ മികവ് ഒന്നു വേറേ തന്നെയായിരുന്നു. അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലും വേണം ഗോവ മന്ത്രിസഭയിലും വേണം എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലായിരുന്നു ബിജെപി. ഗുരുതരമായ രോഗങ്ങൾ വേട്ടയാടിയിട്ടു പോലും സ്വന്തം കർത്തവ്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ ചെയ്തിട്ടില്ല.

ഇന്ത്യയിലെ ചെറുതും എന്നാൽ ഏറ്റവും സമ്പന്നവുമായ സംസ്ഥാനമായ ഡൽഹിയിലാണ് അർവിന്ദ് കെജ്രിവാളിന്റെ ഭരണം നടക്കുന്നത്. ഒരുപാട് വരുമാനത്തിന് അനുസരിച്ച് ചെലവൊന്നുമില്ല ഡൽഹിയിൽ. ഒരു പോലീസ് സേനയ്ക്ക് വരെ ശമ്പളം കൊടുക്കേണ്ട. നിരവധി കാര്യങ്ങൾ കേന്ദ്രം ചെയ്തുകൊള്ളും. ഡൽഹിയെ മുന്നോട്ടുകൊണ്ടുപോകാൻ ഒരുപാട് അവസരം കേജ്രിവാളിന് ഉണ്ടായിരുന്നു. എന്നാൽ കിട്ടുന്ന കാശു മുഴുവൻ വൈദ്യുതി മുതൽ ബസ് യാത്ര വരെ സൗജന്യം കൊടുക്കാനും അത് പരസ്യം ചെയ്യാനും ആയിരുന്നു കെജ്‌രിവാൾ ശ്രദ്ധിച്ചത്.

ഫലത്തിൽ ഡൽഹിക്ക് യാതൊരു വികസനവും ഇല്ലാതായി. കേന്ദ്രം കൊടുത്ത പണത്തിൽ നിന്ന് 8 ഓക്സിജൻ പ്ലാന്റുകൾ ഉണ്ടാക്കേണ്ട കെജരിവാൾ ആകെ ഒരെണ്ണം ആണ് ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ ഇയാളൊക്കെ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് നാം അത്ഭുതപ്പെട്ടുപോകും. മറ്റു രാഷ്ട്രീയക്കാരിൽ നിന്ന് കെജരിവാളിനെ വ്യത്യസ്തനാക്കുന്നത് അയാളുടെ ക്രൂരമായ മനസ്സാണ്. ഡൽഹിയിൽ ഓക്സിജൻ സപ്ലൈ കുറഞ്ഞു അല്ലെങ്കിൽ ആവശ്യകത കൂടി എന്നു വന്നപ്പോൾ ഡൽഹിക്ക് ഓക്സിജൻ വേണമെന്ന് ഇയാൾ പറഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.

ഡൽഹി ഹൈക്കോടതിയിൽ ഈ വിഷയത്തിൽ കേസ് നടന്നു. ഉടൻ ഓക്സിജൻ നൽകാൻ കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് അന്നുതന്നെ ഓക്സിജൻ ഇവർക്ക് അനുവദിക്കപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾ ആശുപത്രികളിൽ ഓക്സിജൻ ഇല്ലാതെ പിടയുമ്പോഴും അനുവദിക്കപ്പെട്ടഓക്സിജൻ ഡൽഹിയിലേക്ക് കൊണ്ടുവരാൻ ഇയാൾ തയ്യാറായില്ല. എന്നിട്ട് ഡൽഹിക്ക് ശ്വാസം മുട്ടുന്നു എന്ന് മാധ്യമങ്ങളിൽ വന്നു അയാൾ പറഞ്ഞു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള ഇന്റെർണൽ മീറ്റിംഗ് പോലും ഇയാൾ ചട്ടംലംഘിച്ച് ലൈവ് ടെലികാസ്റ്റ് നടത്തി.

അതിലും ഇയാൾ നാടകം കളിച്ചു. എന്റെ ജനതയ്ക്ക് ശ്വാസം മുട്ടുന്നു, ആരെങ്കിലും സഹായിക്കണം എന്ന് അയാൾ പറഞ്ഞു. ഡൽഹിക്ക് ആവശ്യത്തിലധികം ഓക്സിജൻ അലോട്ട് ചെയ്തു കിടക്കുമ്പോൾ, മൂന്നു ദിവസമായിട്ടും ഒരു ടാങ്കർ ലോറി വിളിച്ച് അത് ഡൽഹിയിലേക്ക് കൊണ്ടുവരാൻ തയ്യാറാകാത്ത ഒരു മുഖ്യമന്ത്രി, എന്റെ ജനതയ്ക്ക് ശ്വാസം മുട്ടുന്നു എന്നുപറഞ്ഞ് നാടകം കളിക്കുന്നത് എത്രയും ക്രൂരമായ മനസ്സിന്റെ ഉടമയായിട്ടു വേണം…

ഐഐടിയിൽ നിന്ന് പുറത്തുവന്ന മനോഹർ പരീക്കർ ഉം അരവിന്ദ് കേജരിവാളും തമ്മിലുള്ള ദൂരം അറുപതിനായിരത്തോളം ശാഖകളുടെതാണ്. ആർഷഭാരത സംസ്കാരത്തിന്റേതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button