KeralaLatest NewsNews

സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും

തിരുവനന്തപുരം: സ്വകാര്യബസ് സമരം നിയമവിരുദ്ധവും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് സര്‍ക്കാര്‍. പര്‍മിറ്റുകള്‍ കൈവശം വെച്ച് ജനത്തെ വലയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഹൈകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേരള മോട്ടോര്‍ വാഹനച്ചട്ടം 152 പ്രകാരം 24 മണിക്കൂര്‍ പോലും സര്‍വിസ് നിര്‍ത്തിവെക്കാനാകില്ല. തന്നെയുമല്ല ബസുകള്‍ സ്വകാര്യ ഉടമകളുടേതാണെങ്കിലും പെര്‍മിറ്റുകളുടെ ഉടമാവകാശം സര്‍ക്കാറിന്‍േറതാണ്.

കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം സെക്ഷന്‍ 84 പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് ഈടാക്കി സര്‍വിസ് നടത്താന്‍ സ്വകാര്യബസുകള്‍ ബാധ്യസ്ഥമാണ്. ഈ വ്യവസ്ഥ അംഗീകരിച്ചാണ് പെര്‍മിറ്റ് കൈപ്പറ്റുന്നത്. ഇതില്‍തന്നെ സിറ്റി-ടൗണ്‍ ബസ് പണിമുടക്കാനും പാടില്ല. 1981ലെ കേരള റിക്വസിഷനിങ് ആന്‍ഡ് അക്വസിഷനിങ് ഓഫ് പ്രോപര്‍ട്ടീസ് ആക്ട് പ്രകാരം പണിമുടക്കുന്ന ബസ് പിടിച്ചെടുക്കാനും സര്‍ക്കാറിന് അധികാരമുണ്ട്. അഞ്ചു ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണമെന്നത് മാത്രമാണ് നിബന്ധന. കെ.എസ്.ആര്‍.ടി.സി സന്നദ്ധത അറിയിച്ചാല്‍ റൂട്ട് ഒഴിഞ്ഞുകൊടുക്കണമെന്ന നിബന്ധനയോടെ ഓടുന്ന ദേശസാത്കൃത റൂട്ടുകളിലടക്കമാണ് ഇപ്പോള്‍ സമരം നടക്കുന്നത്.

സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഒരുമാസം മുമ്പ് നോട്ടീസ് നല്‍കണം. ഇപ്പോള്‍ നടക്കുന്ന അനിശ്ചിതകാല പണിമുടക്കിന് ബസുടമകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് താന്‍ സമരക്കാര്യമറിഞ്ഞതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button