KeralaLatest NewsNews

സമര വേദിക്ക് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിച്ച് ആശ വര്‍ക്കര്‍മാർ

സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാര്‍ഗം മാറ്റിയത്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം ശക്താക്കി ആശാ വര്‍ക്കര്‍മാര്‍. മുടി മുറിച്ചാണ് ആശ വര്‍ക്കാര്‍ സമരം കൂടുതല്‍ കടുപ്പിച്ചിരിക്കുന്നത്. സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. ഒരാള്‍ തലമുണ്ഡനം ചെയ്തു.

സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാര്‍ഗം മാറ്റിയത്. സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് ആശാ പ്രവര്‍ത്തകര്‍ എത്തിയത്.

രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button