ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാതട്ടിപ്പിനുപിന്നാലെ രാജ്യത്തെ മറ്റു ബാങ്കുകളിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് റിസര്‍വ്ബാങ്കിന്റെ പക്കലുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് . മൊത്തം 8670 വായ്പാതട്ടിപ്പ് കേസ് കഴിഞ്ഞ അഞ്ചുവര്‍ഷം ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റിസര്‍വ്ബാങ്ക് വെളിപ്പെടുത്തി. പത്തുലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ തട്ടിപ്പുകളാണിവ. പിഎന്‍ബി തന്നെയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പില്‍ അകപ്പെട്ടത് 389 (ആകെ 6562 കോടി രൂപ). ബാങ്ക് ഓഫ് ബറോഡയും ഏറെ കേസ് റിപ്പോര്‍ട്ട് ചെയ്തു തുക 4473 കോടി.
പോയ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് വായ്പാതട്ടിപ്പുകളിലൂടെ 61,260 കോടി രൂപ നഷ്ടപ്പെട്ടുവെന്ന് റിസര്‍വ്ബാങ്ക് വിവരാവകാശനിയമപ്രകാരം വെളിപ്പെടുത്തി. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്. ‘ഡയമണ്ട് രാജാവ്’ നീരവ് മോഡിയും കുടുംബാംഗങ്ങളും നടപ്പുവര്‍ഷം തട്ടിയെടുത്ത തുക ഇതില്‍വന്നിട്ടില്ല. പത്തുലക്ഷത്തില്‍പരം കോടി രൂപയുടെ കിട്ടാക്കടത്തില്‍ ബാങ്കുകള്‍ വലയുന്നതിനു പുറമെയാണ് തട്ടിപ്പുകളുടെ കെടുതി. ചെറിയ തുകയുടെ തട്ടിപ്പുകള്‍ ഉള്‍പ്പെടെ 12,778 കേസ് 201415 മുതല്‍ 201617 വരെ രാജ്യത്തെ പൊതുമേഖലസ്വകാര്യബാങ്കുകളില്‍നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ലോക്സഭയില്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവയില്‍ ജീവനക്കാരുടെ പങ്കാളിത്തം 13 ശതമാനം കേസുകളില്‍ മാത്രമാണ്. മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഉയര്‍ന്ന തോതില്‍ ബാങ്ക് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നതങ്ങളില്‍നിന്ന് സമ്മര്‍ദം ചെലുത്തിയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടത്ര ഈടില്ലാതെ വായ്പകള്‍ അനുവദിക്കുന്നത്. ഏതാനും ജീവനക്കാര്‍ മാത്രം ഒത്താശചെയ്താല്‍ ഇത്ര വിപുലമായ തട്ടിപ്പ് നടത്താനാകില്ല. നയങ്ങളും നിയന്ത്രണങ്ങളും പരിശോധനകളും സമ്ബന്നര്‍ക്കുവേണ്ടി മാത്രമാകുന്നതിന്റെ ദുരന്തമാണ് ബാങ്കിങ് മേഖലയില്‍ ദൃശ്യമാകുന്നതെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബാങ്ക് ഓഫ് ഇന്ത്യക്ക് 231 കേസിലായി 4050 കോടി നഷ്ടപ്പെട്ടു. എസ്ബിഐ ഇക്കാലയളവില്‍ 1069 വായ്പാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇതുവഴി നഷ്ടമായ തുക വെളിപ്പെടുത്തിയിട്ടില്ല. വായ്പാവിതരണ സംവിധാനത്തില്‍ ഗുരുതരമായ പാളിച്ചയുണ്ടെന്ന് റിസര്‍വ്ബാങ്ക് ചൂണ്ടിക്കാട്ടി. രാജ്യത്ത് നടപ്പാക്കിയ നവഉദാരസാമ്ബത്തിക നയങ്ങളാണ് ബാങ്കുകളില്‍ ഭീമമായ തട്ടിപ്പുകള്‍ക്ക് കളമൊരുക്കിയതെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടി. മതിയായ ഉറപ്പില്ലാതെ വമ്ബന്‍ വായ് പകള്‍ വാരിക്കോരി നല്‍കുകയാണ്.
Post Your Comments