അഡിസ് അബാബ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ എത്യോപ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ ശ്രമച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് 10 മാസത്തെ അടിയന്തരാവസ്ഥ അവസാനിച്ചത്. പ്രക്ഷോഭം അവസാനിപ്പിക്കാൻ സാധിക്കാത്തതോടെ ഹെയ്ലിമറിയം പ്രധാനമന്ത്രി പദവിയെഴിയുകയായിരുന്നു.
രാജ്യത്തിന്റെ സമാധാനത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പ്രധാനമന്ത്രി ഹെയ്ലിമറിയം ദെസലെഗന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് പ്രഖ്യാപനം.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാർ വിരുദ്ധ സമരങ്ങളിൽ നൂറു കണക്കിന് ആളുകൾ എത്യോപ്യയിൽ കൊല്ലപ്പെട്ടിരുന്നു.പ്രതിപക്ഷ നേതാക്കൾ അടക്കം നൂറോളം പേരെ ജയിലിൽ നിന്ന് മോചിപ്പിച്ചിട്ടും തെരുവുകളിൽ പ്രതിഷേധം തുടരുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
Post Your Comments