ആഡിസ് അബബ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ 157 പേർ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. തെക്കൻ ഇത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കുട്ടികളും ഗർഭിണികളും ഉള്‍പ്പെടെ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
read also: മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു
തലസ്ഥാനമായ ആഡിസ് അബബയില്‍നിന്ന് 320 കിലോമീറ്റർ അകലെയുള്ള ഗോഫ സോണിലെ വിദൂര മലയോര മേഖലയാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments