എത്യോപ്യയില്‍ വൈദ്യുതിക്ക് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക-വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ഇത് ബാധകമാകും.
ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതാണ് തീരുമാനത്തിന് പിന്നിലെ കാരണം. ഇതേതുടര്‍ന്ന് രാജ്യത്തെ വൈദ്യുതോല്‍പ്പാദനം മൂന്നില്‍ ഒന്നായി കുറഞ്ഞിരുന്നു. 1400 മെഗാവാട്ട് ഉല്‍പാദനം നടന്നിരുന്ന സാഹചര്യത്തില്‍ നിന്നും 476 മെഗാവാട്ടായി ഉല്‍പാദനം കുറഞ്ഞു.
ജിബോട്ടി ,സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വില്‍പ്പനയും ഇതോടെ നിര്‍ത്തി വെച്ചു. 180 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം എത്യോപ്യയ്ക്ക് ഉണ്ടാവുക. ജൂലായ് വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന റേഷന്‍ സംവിധാനം മൂലം ഇവിടുത്തുകാര്‍ ഇനി മണിക്കൂറുകളോളം ഇരുട്ടില്‍ക്കഴിയേണ്ടി വരും.
എന്നാല്‍ സിമെന്റ്, സ്റ്റീല്‍ വ്യവസായങ്ങള്‍ക്ക് ചെറിയ ഇളവ് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 4 ബില്യണ്‍ ഡോളര്‍ ചെലവില്‍ നൈല്‍ നദിക്ക് കുറുകെ വമ്പന്‍ ഡാം നിര്‍മ്മിക്കാന്‍ എത്യോപ്യ തീരുമാനിച്ചിരുന്നു. ഇത് അവരുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉതകുന്ന പദ്ധതിയാണ്. എന്നാല്‍ ഈജിപ്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. എത്യോപ്യ നിര്‍മ്മിക്കുന്ന ഡാം ഈജിപ്തിലേക്കുള്ള നൈല്‍ നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമോ എന്ന ഭയമാണ് എതിര്‍പ്പിന് കാരണം.
Post Your Comments