ന്യൂയോർക്ക്: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന എത്യോപ്യയിൽ യുഎൻ ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ചു. പതിനാറ് യു എൻ ഉദ്യോഗസ്ഥരാണ് നിലവിൽ എത്യോപ്യയിൽ തടവിൽ തുടരുന്നത്. അതേസമയം തടഞ്ഞ് വെച്ചിരുന്ന ആറ് പേരെ മോചിപ്പിച്ചതായി യു എൻ വക്താവ് അറിയിച്ചു.
ഉദ്യോഗസ്ഥരെ എത്രയും വേഗം മോചിപ്പിക്കാൻ എത്യോപ്യൻ സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്ന് യു എൻ അറിയിച്ചു. തടഞ്ഞു വെച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ മേൽ നിലവിൽ കുറ്റമൊന്നും ചുമത്തിയിട്ടില്ല. എത്യോപ്യയിലെ ടിഗ്രേ മേഖല വിമതരും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ്.
ഈ മാസമാദ്യം മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ തുടരുകയാണ്. ടി പി എൽ എഫ് എന്ന സായുധ വിമത സംഘടനയെ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ടി പി എൽ എഫ് തലസ്ഥാന നഗരമായ ആഡിസ് അബാബ പിടിച്ചെടുക്കാൻ ഒരുങ്ങുന്നതായി സൂചനയുണ്ട്.
Post Your Comments