UAELatest NewsNewsInternationalGulf

എത്യോപ്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനികൾ

ദുബായ്: എത്യോപ്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് വിമാന കമ്പനികൾ. സെപ്തംബർ നാലു മുതൽ പുതിയ യാത്രാ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് തുടങ്ങിയ വിമാന കമ്പനികൾ തങ്ങളുടെ വെബ്‌സൈറ്റിൽ പുതിയ യാത്രാ നിയമങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Read Also: സംഘിയായതില്‍ അഭിമാനം, നാല് വോട്ടിന് വേണ്ടി കണ്ടവന്റെ കാല് നക്കുന്നവനല്ല താനെന്ന് അലി അക്ബര്‍

എത്യോപ്യയിൽ നിന്നെത്തുന്നവർ ഇംഗ്ലീഷിലോ അറബിയിലോ ഉള്ള ക്യു ആർ കോഡ് ദൃശ്യമായ കോവിഡ് പിസിആർ നെഗറ്റീവ് ഫലം കയ്യിൽ കരുതേണ്ടതാണ്. ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപെടുത്ത പിസിആർ പരിശോധനാ ഫലമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. ദുബായിയിലെത്തുമ്പോഴും എത്യോപ്യയിൽ നിന്നെത്തുന്ന യാത്രക്കാർ പിസിആർ പരിശോധന നടത്തണം.

12 വയസ്സിന് താഴെയുള്ള കുട്ടികളെയും വൈകല്യങ്ങളുള്ള യാത്രക്കാരെയും പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വിമാന കമ്പനികൾ വ്യക്തമാക്കുന്നു.

Read Also: പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫിസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍: കടുത്ത അതൃപ്തിയിൽ സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button