
കോഴിക്കോട്: സൗദിയിലേക്ക് എത്യോപ്യ വഴി പുറപ്പെട്ട പ്രവാസികളുടെ യാത്ര മുടങ്ങി. ഓൺഅറൈവൽ വിസ നിർത്തിവെച്ചതോടെ എത്യോപ്യ വഴി സൗദിയിലെത്താനുള്ള സാധ്യതയും അടഞ്ഞു. കരിപ്പൂരിൽനിന്ന് ഒമാൻ വഴി എത്യോപ്യയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദായത്. എത്യോപ്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഓൺഅറൈവൽ വിസ നിർത്തിയതെന്നാണ് ട്രാവൽ ഏജൻസികൾക്കു ലഭിച്ച വിവരം.
മറ്റ് വഴികളില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ വിദേശരാജ്യങ്ങളെ ആശ്രയിച്ചാണ് സൗദി യാത്രയ്ക്ക് യാത്രയ്‌ക്കൊരുങ്ങുന്നത്. എപ്പോൾ വേണമെങ്കിലും ചാർട്ടർ വിമാനങ്ങൾക്കുള്ള അനുമതി റദ്ദാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് വാക്‌സിനേഷൻ നിശ്ചിത ശതമാനം പൂർത്തിയാകുന്നതോടെ നിബന്ധനകളോടെയുള്ള യാത്രയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Post Your Comments