സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്‍മാര്‍ക്കുമുണ്ട് ആര്‍ത്തവ വിരാമം. എന്നാല്‍ പലരും ഇത്‌നെ കുറിച്ച് ബോധവാന്‍മാരല്ല എന്നതാണ് സത്യം. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ് എന്നു പറയുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അന്ത്രോപോസ് (Andropause) എന്ന ഈ പ്രതിഭാസം 50 വയസ്സിനു മുകളിലാണ് കണ്ടു വരുന്നത്. ഈ അവസ്ഥയില്‍ പുരുഷന്റെ പ്രത്യുല്‍പ്പാദന ശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരെയും ആന്ത്രോപോസ് മാനസികമായും ശാരീരികമായും ബാധിക്കും.
Also Read : ആര്‍ത്തവ വിരാമം ലൈംഗികബന്ധത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം…!
ലൈംഗികജീവിതത്തില്‍ താല്പര്യം കുറയുന്നതിനു പുറമേ വിഷാദം, ഉറക്കക്കുറവ്, മുടികൊഴിച്ചില്‍ തു
ടങ്ങിയവയുമുണ്ടാകാം. പുരുഷഹോര്‍മോണ്‍ ആയ ടെസ്‌ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്. മെച്ചപ്പെട്ട ജീവിത ശീലങ്ങള്‍കൊണ്ട് ഒരു പരിധിവരെ ആന്ത്രോപോസ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും. പുരുഷന്മാരില്‍ എന്തുകൊണ്ടാണ് ആന്ത്രോപോസ് ഉണ്ടാകുന്നതെന്ന കാര്യം ഇന്നും അവ്യക്തമാണ്.
Post Your Comments