ജീവിതത്തിലെ സുപ്രധാന കാലമാണ് ആര്‍ത്തവവിരാമ കാലം. ആര്‍ത്തവവിരാമം മൂലം സ്ത്രീകളില്‍ പല മാനസിക പിരിമുറുക്കങ്ങളുമുണ്ടാക്കാം. ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വൈകാരികപരമായ മാറ്റങ്ങളും ലൈംഗീക താല്‍പര്യത്തെ പോലും സാരമായി ബാധിച്ചേക്കാം.
അതിനാല്‍ ലൈംഗീകതയോടുള്ള താല്‍പര്യം ഇല്ലാതാവുകയും ബന്ധത്തിലേര്‍പ്പെടാന്‍ വിരക്തി, ഭയം, ഇവ വര്‍ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ സുരക്ഷിതത്വമില്ലായ്മയും പങ്കാളിയുടെ ചില പെരുമാറ്റം എന്നിവയും സ്ത്രീകളുടെ ലൈംഗിക വിരക്തിക്ക് കാരണമാവാറുണ്ട്
ലൈംഗീക ബന്ധത്തിനിടെ ഉത്തേജിതയാവാത്തത് പങ്കാളികള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തെ ബാധിക്കുന്നു. ഇതിനുള്ള പ്രധാനകാരണം ഉത്കണ്ഠയാണ്. ഹോര്‍മോണ്‍ വ്യതിയാനം മൂലം ലൈംഗീകാവയവങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന തകരാറുകള്‍ ശാരീരിക ബന്ധത്തെ സാരമായി ബാധിക്കും. കാലിഫോര്‍ണിയയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
Post Your Comments