തിരുവനന്തപുരം: കള്ളക്കടത്തുകാർ നൽകിയ പണവുമായി ആലപ്പുഴയില്‍ പിടിയിലായ മലയാളി ബിഎസ്‌എഫ് കമാന്‍ഡിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തും. പിടികൂടിയ പണം കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്നു കമന്‍ഡാന്റ് ജിബു ടി.മാത്യു സിബിഐക്കുമൊഴി നല്‍കിയിരുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ സത്യസന്ധനായ സൈനികനാണ് പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ ജിബു ടി മാത്യു. പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലിചെയ്തിരുന്ന ജിബു ടി.മാത്യുവിനെതിരെ വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഏറെക്കാലമായി സിബിഐ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ബംഗ്ലാദേശില്‍നിന്ന് എത്തുന്ന കള്ളക്കടത്തുകാര്‍ക്കു ജിബു നിരന്തര സഹായം ചെയ്തിരുന്നു. ഇതിനു ലഭിച്ച പ്രതിഫലമായിരുന്നു പിടികൂടിയ 45 ലക്ഷം രൂപയും സിബിഐ പിടിച്ചെടുത്തു. കൈവശമുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയ്ക്കു പുറമെ 40 ലക്ഷം രൂപ ഒരു ഹോട്ടലില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം സിബിഐക്കു ലഭിച്ചത്. തുടര്‍ന്നു ജിബുവിനെ കൊണ്ടുപോയാണ് എല്ലാ സ്ഥലത്തുനിന്നും പണം കണ്ടെടുത്തത്. ജിബുവിനൊപ്പം അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്തിനു സഹായം നല്‍കിയിരുന്നതായി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments