ദുബായ്: ദുബായ് വഴി കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്കിതാ ഒരു സന്തോഷവാർത്ത. ദുബായ് എയര്‍പോര്‍ട്ട് അധികൃതർ ട്രാൻസിസ്റ്റ് പാസഞ്ചേഴ്സിനായി താൽകാലിക വിസ അനുവദിക്കാനൊരുങ്ങുന്നു. ദുബായിയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാകും ഈ പദ്ധതിയെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ ഒരു പ്രധാനഹബ്ബാണ് ദുബായ്. മിക്ക വിമാനസര്‍വീസുകള്‍ക്കും ദുബായിയില്‍ നിന്ന് കണക്ഷൻ ഫ്ലൈറ്റ് അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ യാത്രചെയ്യുന്നവരെയാണ് താല്‍ക്കാലിക വിസ വഴി ടൂറിസം മേഖലയിലെക്ക് അകർഷിക്കാൻ അധികൃതർ ആലോചിക്കുന്നത്.
read more: കൊച്ചി കപ്പൽശാലയിലെ സ്ഫോടനം ; വിശദീകരണവുമായി എംഡി
കഴിഞ്ഞ വർഷം മാത്രം 88.2 മില്യൻ യാത്രക്കാരാണ് ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തത്. അതിൽ 15.8 മില്യൻ ഇത്തരത്തിൽ യാത്ര ചെയ്തവരാണ് എന്നാണ് അധികൃതരുടെ കണക്ക്. ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ഈ യാത്രക്കാരെ നഗരത്തിന്റെ ടൂറിസം വ്യവസായത്തിന്റെ ഭാഗമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.ഇതിന്റെ പ്രാഥമികഘട്ടമെന്നോണം ദുബായിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളുടെയുമെല്ലാം ഉൾക്കൊളിച്ച് വെർച്ച്വൽ റിയാലിറ്റി ടൂറും എയർപോർട്ടിൽ ആരംഭിക്കുന്നുണ്ട്.
Post Your Comments