ദുബായ് : ഡൗൺടൗണിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ഇന്നലെ(ശനി) രാവിലെ പത്തിനായിരുന്നു അപകടം. കെട്ടിട നിർമാണ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ കുഴിയിലേയ്ക്ക് വീണുപോയ ഇയാളുടെ മേൽ മണലിടിഞ്ഞ് വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് മരിച്ചത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments