ദുബായ്: ദുബായിലെ ഷെയ്ഖ് സയിദ് ബിന്‍ സുല്‍ത്താന്‍ റോഡിന്റെ വേഗപരിധി പുനര്‍നിര്‍ണയിച്ചു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പുതിയ വേഗപരിധി. 20 കിലോമീറ്റര്‍ വേഗതയാണ് വെട്ടിക്കുറച്ചത്. ഈയിടെയായി നിരന്തരമായി നടത്തുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അപകടം സംഭവത്തിക്കുന്നതില്‍ ഏറെയും യുവാക്കള്‍ ഓടിക്കുന്ന വാഹനങ്ങളാണെന്നും ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വളവും തിരിവുമുള്ള റോഡുകളിലാണ് പുതിയ വേഗപരിധി ഇപ്പോള്‍ ബാധകമാക്കിയിട്ടുള്ളത്. അല്ലാത്ത റോഡുകളില്‍ പഴയ നിയമപ്രകാരം 100 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാം. എല്ലാ യാത്രക്കാരും വേഗപരിധി പാലിക്കണമെന്നും, കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments