കെവിഎസ് ഹരിദാസ് :
രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള പ്രമേയവുമായി ബന്ധപ്പെട്ട് ലോകസഭയിലും രാജ്യസഭയിലും നടന്ന ചർച്ചകളിൽ കോൺഗ്രസുകാർ സ്വീകരിച്ച നിലപാടിനെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതറിയില്ല. പ്രധാനമന്ത്രി സഭയിൽ പ്രസംഗിക്കുമ്പോൾ മനഃപൂർവം സഭയിൽ ബഹളംവെച്ചുകൊണ്ട് സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നത് അടുത്തകാലത്തൊന്നും ഓർമ്മയിലില്ല. ‘അടുക്കളയിൽ തോറ്റതിന് അമ്മയോട് ‘ എന്നമട്ടിലായിരുന്നുവല്ലോ കോൺഗ്രസിന്റെ പോക്ക്. രാജ്യത്തെ ഏറ്റവും പഴക്കമുള്ളത് എന്ന് അവകാശപ്പെടുന്ന പാർട്ടി എത്രമാത്രം തരംതാണിരിക്കുന്നു എന്നതിന് അതിലേറെ എന്ത് തെളിവ്. എന്തും ചോദിക്കാനും എന്തും ഉന്നയിക്കാനും കോൺഗ്രസിന് കഴിയുമായിരുന്നുവല്ലോ. അതിനുപകരം രാഹുൽ ഗാന്ധിയുടെ ‘കൂവൽ സംഘ’ത്തെ മുന്നിൽ നിർത്തി കൂവലോട് കൂവൽ. ലജ്ജാകരം എന്നല്ല തനി തറ ജോലിയാണ് ചെയ്തത് എന്നാണ് പറയേണ്ടത്. അതിനേക്കാൾ മോശമായ ഭാഷ നിഘണ്ടുവിൽ ഇല്ലാഞ്ഞിട്ടല്ല; എന്നാൽ അതൊക്കെ എഴുതാൻ നമുക്ക് നാണമുണ്ടാവുമല്ലോ; കോൺഗ്രസുകാർക്ക് അതൊന്നുമില്ലെങ്കിലും.
അവിടെ തീരുന്നില്ല ഇത്. നിങ്ങളിൽ പലരും പാർലമെന്റ് നടപടികൾ എത്രയോ വർഷമായി നിരീക്ഷിക്കുന്നവരാണ്. ടിവി വന്നശേഷവും അതിന് മുൻപും നിങ്ങളിൽ പലരും അത് കണ്ടിരിക്കും വായിച്ചിരിക്കും. ഏതെങ്കിലും ഒരു പാർട്ടിയുടെ മുതിർന്ന നേതാവ് , പാർലമെന്ററി പാർട്ടി നേതാവ്, പാർട്ടി അധ്യക്ഷയും മറ്റുമായിരുന്നവർ, മുതിർന്ന മന്ത്രിമാർ തുടങ്ങിയവർ സഭയിൽ എഴുന്നേറ്റ് നിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് കേട്ടിട്ടുണ്ടോ. അതും പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ. സാധാരണ നിലക്ക് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ സഭ തികച്ചും ശാന്തമാവാറുണ്ട്. അതാണ് ഒരു പതിവും കീഴ്‌വഴക്കവും. പ്രതിയപക്ഷ നേതാവിനും സഭാ നേതാവിനും ആ ബഹുമതി കിട്ടാറുണ്ട്. അതൊക്കെ ഇന്നലെ സോണിയ മദാമ്മയും കൂട്ടരും കീഴ്മേൽ മറിച്ചു. ‘മദാമ്മ’ പോലും അവിടെ തനിക്ക് അറിയാത്ത ഭാഷയിൽ ( കേരളത്തിൽ നിന്നുള്ള സിപിഎമ്മുകാർ വിളിച്ചുകൊടുത്തത് )മുദ്രാവാക്യങ്ങൾ വിളിക്കുകയായിരുന്നുവത്രെ; അല്ലെങ്കിൽ ഏറ്റുപറയുകയായിരുന്നു; അത് സംബന്ധിച്ച വാർത്തകൾ ഇന്ന് കാണാനുണ്ട്. ഉപരിസഭയിൽ ഒരു മഹിളാ നേതാവ് ഉറക്കെ ചിരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചത്. എന്തെങ്കിലും അസുഖമുണ്ടെങ്കിൽ പോയി ഡോക്ടറെ കാണൂ എന്ന് സഭാധ്യക്ഷൻ ഉപരാഷ്ട്രപതിയ്ക്ക് പറയേണ്ടി വന്നു. അതിനോട് മോഡി പ്രതികരിച്ചത് അതിനേക്കാൾ ഉഷാറായി. രാമായണം ടിവി പരമ്പരക്ക് ശേഷം ഇതുപോലുള്ള ചിരികൾ കേട്ടിട്ടില്ല എന്നതായിരുന്നുവല്ലോ അദ്ദേഹം ഓർമ്മിപ്പിച്ചത്. അത് പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്തതും നാം കണ്ടു. ഇന്ത്യൻ രാഷ്ട്രീയവും ജനാധിപത്യവും ഏത് നിലയിലേക്ക് അധ:പതിച്ചു എന്നതിന് വേറെ സാക്ഷ്യ പത്രമെന്തിന്?.
പക്ഷെ, എനിക്ക് തോന്നുന്നു, നരേന്ദ്ര മോഡി അതൊക്കെ ( കോൺഗ്രസുകാരുടെ കൂവൽ) പ്രതീക്ഷിച്ചാണ് സഭയിലെത്തിയത്. അദ്ദേഹം ലവലേശം കൂശിയില്ല. പറയാനുള്ളത് മുഴുവൻ വിവരിച്ചു, അതും ഒരു മോഡി ശൈലിയിൽത്തന്നെ. എന്തായിരുന്നു ആ പ്രസംഗം. എന്തായിരുന്നു അത് രാഷ്ട്രത്തിന് നൽകിയ സന്ദേശം. തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി അദ്ദേഹം വിവരിച്ചു. കഴിഞ്ഞകാലങ്ങളിൽ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സംശയം പ്രകടിപ്പിച്ചിരുന്ന ഓരോ കാര്യത്തിനും വ്യക്തമായ മറുപടി അദ്ദേഹം നൽകി. അത് കോൺഗ്രസുകാർക്ക് ബോധ്യപ്പെട്ടോ എന്നത് വേറെകാര്യം. അവർ ആ പ്രസംഗം കേട്ടില്ലല്ലോ, പകരം കൂവിത്തോൽപ്പിക്കുകയായിരുന്നുവല്ലോ. തൊഴിലില്ലായ്മ പരിഹരിക്കാൻ ചെയ്തത്, മുദ്ര വായ്പ അടക്കമുള്ള കാര്യങ്ങൾ; കാർഷിക ഗ്രാമീണ മേഖലക്ക് ഉണ്ടായ ഉത്തേജനം, ദേശീയ പാത ഗ്രാമീണ റോഡുകൾ എന്നിവയുടെ നിർമ്മിതിയിലുണ്ടായ സർവകാല റെക്കോർഡ്, സ്ത്രീകൾക്കും കുട്ടികൾക്കുംമറ്റുമുണ്ടായ നേട്ടങ്ങൾ, പ്രതിരോധ രംഗത്ത് കൈക്കൊണ്ട ഭാവാത്മകമായ നടപടികൾ, ഭീകരർക്ക് എതിരെ സ്വീകരിച്ച നടപടികൾ, അതിലൂടെയെല്ലാമുണ്ടായ നേട്ടങ്ങൾ……….. സർവോപരി രാജ്യം കൈവരിച്ച മികച്ച നേട്ടങ്ങൾ; അതിന് ലോകരാജ്യങ്ങൾ, ലോകോത്തര സാമ്പത്തിക ഏജൻസികൾ നൽകിയ അംഗീകാരം …. എല്ലാം എല്ലാം വിവരിച്ചു. ഇതിനൊക്കെയൊപ്പം എൻപിഎ , അതായത് ബാങ്കുകളുടെ കിട്ടാക്കടം, ഇന്നത്തെ നിലയിലെത്തിയത് കോൺഗ്രസ് ദുർഭരണത്തിന്റെ, കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും, ഫലമായിട്ടാണ് എന്നത് കണക്ക് സഹിതം അദ്ദേഹം സമർഥിക്കുകയും ചെയ്തു.
അവിടെ, സഭയിൽ, ഉന്നയിക്കാതിരുന്ന കാര്യങ്ങൾ ആണ് പിന്നീട് രാഹുൽ ഗാന്ധി പുറത്തുവന്ന് വിളിച്ചുപറഞ്ഞത്. അതാവട്ടെ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേൽ വിമാനത്തിന്റെ കാര്യവും. രാഹുൽ ആവശ്യപ്പെട്ടത് അതിന്റെ വിവരങ്ങൾ എല്ലാം പരസ്യമായി പറയണം എന്നാണ്. 2008- ൽ യുപിഎ സർക്കാരാണ് ഫ്രാന്സുമായി ഒരു കരാറുണ്ടാക്കിയത് ; അതുപ്രകാരം സുരക്ഷാ കാര്യങ്ങൾ പുറത്തുപറഞ്ഞുകൂടാ. രണ്ട് രാജ്യങ്ങളും അതിനു പ്രതിജ്ഞാബദ്ധമാണ്. അതുമാത്രമല്ല, ഒരു രാജ്യത്തിൻറെ ആയുധ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഒരു രാജ്യവും പരസ്യമാക്കാറില്ല. അതാണ് കീഴ്‍വഴക്കം. കോൺഗ്രസ് ഭരിക്കുമ്പോൾ തന്നെ അങ്ങിനെ എത്രയോ തവണ ‘പ്രതിരോധ യാഥാർഥ്യങ്ങൾ’ പാർലമെന്റിൽ നിന്നും മറച്ചുവെച്ചിരിക്കുന്നു. അത് നന്നായി അറിയുന്നയാൾ പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി തന്നെയാണ്. ഇതൊക്കെ റാഫേൽ ഇടപാടിന്റെ കാര്യത്തിലും ബാധകമാണ് എന്നത് കോൺഗ്രസുകാർക്ക് അറിയാം. എന്നിട്ടുമവർ കുപ്രചരണം നടത്തുന്നു. ഇന്നിപ്പോൾ പ്രതിരോധ മന്ത്രാലയം അതൊക്കെ വിശദീകരിച്ചിട്ടുണ്ട്. പിന്നെ ഇതൊക്കെ രാഹുലിനോ അദ്ദേഹത്തിന്റെ കൂവൽ സംഘത്തിനോ പാർലമെന്റിൽ ഉന്നയിക്കാമായിരുന്നു. ഒരു പക്ഷെ പ്രധാനമന്ത്രി മറുപടി പറയുമായിരുന്നുതാനും. പക്ഷെ അതിനല്ല അവർ ശ്രമിച്ചതും ശ്രദ്ധിച്ചതും.
ആയുധ ഇടപാടുകളിലൂടെ കോൺഗ്രസുകാർ ധനവാന്മാരായതിന്റെ ചരിത്രം ഇന്നിപ്പോൾ പാർലമെന്റിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ബൊഫോഴ്‌സ് തട്ടിപ്പും അതിനെക്കുറിച്ച് മുൻ രാഷ്‌ട്രപതി ആർ വെങ്കിട്ടരാമൻ പറഞ്ഞതും എഴുതിയതുമൊക്കെ. അതുപോരെ യഥാർഥത്തിൽ കോൺഗ്രസുകാരുടെ മുഖം പിച്ചിച്ചീന്താൻ. അതൊക്കെ ലോകം അറിയരുത് എന്നതാവണം കൂവിവിളിക്കാൻ തീരുമാനിച്ചതിന് പിന്നിലെ വികാരം. രാഹുൽ ഗാന്ധിയുടെ തീരുമാനമായിരുന്നു കൂവിവിളി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞതെന്നും കേൾക്കാനിടയായി. ഓരോരുത്തർക്കും ഓരോ നിലവാരമുണ്ടല്ലോ; ഓരോ സംസ്‌കാരമുണ്ടല്ലോ; അതല്ലേ ചെയ്യൂ, അതല്ലേ കാണിക്കൂ. അഴിമതി ജീവിതശൈലിയാക്കിയവർ ഇന്നിപ്പോൾ എന്തുചെയ്യണം എന്നറിയാതെ പിടക്കുകയാണ്; അവർക്ക് ഒന്നും ചെയ്യാനാവുന്നില്ല. അതിന്റെകൂടി പ്രതികരണമാണ് പാർലമെന്റിൽ കണ്ടത് എന്ന് കരുതുന്നയാളാണ് ഞാൻ.
ഓരോരുത്തർക്കും ഓരോ സംസ്കാരമുണ്ട് എന്ന് പറയാറില്ലേ. കോൺഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നവരുടെ കഥയെന്താണ്……. ഞാൻ സൂചിപ്പിക്കുന്നത് അടുത്തകാലത്തു വരെ ആ പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നയാളുടെ ചരിത്രം. എന്തെല്ലാമാണ് നാം കേട്ടിട്ടുള്ളത്. ആരാണ് പിതാവ് എന്നത് പോലും വ്യക്തമല്ലെങ്കിൽ പിന്നെ കൂടുതൽ പറയണോ. നാലു വര്ഷം ജയിലിൽ അടക്കപ്പെട്ടയാൾക്ക് അക്കാലത്ത് എങ്ങിനെയാണ് മകൾ പിറക്കുക?. ജനിച്ചത് എവിടെയാണ് എന്നതറിയില്ല. ജനന സർട്ടിഫിക്കറ്റിൽ ഒന്ന്, പാർലമെന്റിൽ കൊടുത്ത വിവരം മറ്റൊന്ന്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. പറഞ്ഞു കേട്ടത് പ്രൈമറി വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നാണ്. കേംബ്രിഡ്ജിൽ നിന്ന് ഇംഗ്ലീഷിൽ ഡിപ്ലോമ ഉണ്ടെന്ന് പറഞ്ഞിരുന്നു. അത് തെറ്റാണെന്ന് ഡോ. സുബ്രമണ്യൻ സ്വാമി കണ്ടെത്തി. അപ്പോൾ, സ്വാമിയുടെ ഭാഷയിൽ, ടൈപ്പിംഗ് മിസ്റ്റേക്ക് ആണ് എന്നാണത്രെ മദാമ്മ വിശദീകരിച്ചത്. ഒരു അക്ഷരം തെറ്റിയാൽ അങ്ങിനെ പറയാം; എന്നാൽ കള്ളത്തരം വിളമ്പിയിട്ട് ടൈപ്പിംഗ് മിസ്റ്റേക്ക് എന്ന് പറയാൻ പറ്റുമോ എന്ന് സ്വാമി ചോദിച്ചതായുള്ള വീഡിയോ ക്ലിപ്പുകൾ സമൂഹത്തിൽ ലഭ്യമാണിന്ന്. അതാണ് ഇവരുടെ നിലവാരം, നിലപാടുകൾ. ഇതൊക്കെ എന്റെവകയല്ല; സമൂഹ മാധ്യമങ്ങളിൽ കാണാനാവും. പലതും പേരും നാളും സഹിതം കൃത്യമായി എഴുതിയിട്ടുണ്ട്. ആരുമിതുവരെ കോടതിയിൽ പോയതായി അറിവില്ല; ഒരു വക്കീൽ നോട്ടീസ് പോലുമയച്ചിട്ടില്ല എന്നാണ് മനസിലാക്കേണ്ടത് . എന്താണ് കാരണം……….ഇതൊക്കെ സത്യമാണ് , വസ്തുതയാണ് എന്ന് കരുതേണ്ടതുണ്ട് എന്നല്ലേ. അതോ ഇതെല്ലാം ‘ബഹുമാനം’ നൽകുന്നതാണ് എന്ന് അതിൽ പേര് പറയുന്നവർ കരുതുന്നു എന്നത് കൊണ്ടോ?. അറിയില്ല.
” She has connections with KGB. I told you her father was in jail there. She has been accused by the person who was appointed by member of a commission to investigate the affairs of KGB of Russia by President Yeltsin, who then wrote a book in which she said, Rajiv Gandhi and her family were regular recipients of this money. And they were paid to company setup by the family. This is there in black and white in Yevgenia Albats book, ‘The state within state, the role of KGB in Russia’. It is there in writing. Yevgenia came to Harvard to get PhD and I ran into her when I went to teach and I asked her. And she said yes, the records were given to her as member of commission. I asked her do you have a record and she said it is all in the library. I went to Harvard library and downloaded it, filed it in the high court, the Delhi high court then issue notice to CBI, go find out and CBI came back and reported that Russian authorities are ready to give the originals and attest the copies, provided we give them a letter regatory? Which is a communication from court of India to Govt of Russia and that letter regatory cannot be issued unless you register an FIR and the Govt of India refused to file FIR and that is why my case went abyss. I can revive it any time. So, what is wrong in saying you have connections with KGB? There is prima facie evidence. That is truth. “
മുകളിൽ ഇംഗ്ലീഷിൽ ചേർത്തത് ഒരു ഫേസ് ബുക്ക് പോസ്റ്റിൽ നിന്നാണ്. ഇന്ത്യക്കാരനായ, ‘പതഞ്ജലി’- യുടെ, ആചാര്യ ബാൽ കൃഷ്ണ എഴുതിയത്. അദ്ദേഹത്തിന്റെ എഫ്‌ബി പേജിൽ അതിന്നുമുണ്ട്. അതിന്റെ ലിങ്ക് ഇതാണ്. https://www.facebook.com/notes/acharya-bal-krishna/sonia-gandhiantonia-maino/241886002522653/. എന്താണത് സൂചിപ്പിക്കുന്നത്. ” ദി സ്റ്റേറ്റ് വിത്തിൻ സ്റ്റേറ്റ് ; ദി റോൾ ഓഫ് കെജിബി ഇൻ റഷ്യ ” എന്ന ഗ്രന്ഥത്തിൽ പറയുന്ന കാര്യമാണ് വിഷയം. കെജിബി ബന്ധത്തെക്കുറിച്ച്. എന്താണ് കൂടുതൽ പറയേണ്ടത്?. പ്രഥമദൃഷ്ട്യാ കെജിബി ബന്ധത്തിന് തെളിവുണ്ട് എന്നതല്ലേ ഇതിൽനിന്നും തിരിച്ചറിയേണ്ടത്. ഇത്തരമൊരാളിൽ നിന്ന് ഇതിലേറെ ഇന്ത്യ പ്രതീക്ഷിക്കാമായിരുന്നോ. രാജ്യം ചർച്ചചെയ്യേണ്ടുന്ന കാര്യമാണിത്…..അല്ലെ?.
നരേന്ദ്ര മോഡി മുന്നോട്ട് വെച്ചത് ഒരു വലിയ സന്ദേശമാണ് , ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നത്. അതിന് അദ്ദേഹം ഒരു വിശദീകരണം കൂടി നൽകിയിരിക്കുന്നു. ഇത് തന്റെ അഭിപ്രായമോ നിർദ്ദേശമോ അല്ല, 1947 ൽ മഹാത്മാ ഗാന്ധിജി മുന്നോട്ട് വെച്ചതാണ്. അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ‘ഇനി കോൺഗ്രസിന്റെ ആവശ്യമില്ല അത് പിരിച്ചുവിടണം’ എന്ന് ഗാന്ധിജി പറഞ്ഞതാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. ഗാന്ധിജിയിൽ നിന്നും സർദാർ പട്ടേലിൽ നിന്നും മദാമ്മയിലും അവരുടെ പിൻഗാമികളിലും എത്തിപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തെയാണ് ഇന്ത്യ ഇന്ന് കാണുന്നത്. അത് ഇത്തരത്തിൽ രാജ്യത്തിന് ബാധ്യതയായില്ലെങ്കിലല്ലേ അതിശയമുള്ളൂ.
Post Your Comments