തിരുവനന്തപുരം•രശ്മി എന്ന എഴുത്തുകാരിയെ ആർക്കും അറിയാതിരിക്കാൻ വഴിയില്ല. രശ്മി അനിൽകുമാർ എന്ന തൂലികാമനാമത്തിൽ നിരവധി ശ്രദ്ധേയമായ ലേഖനങ്ങൾ രശ്മിയും സുഹൃത്ത് അനിൽകുമാറും ചേർന്ന് എഴുതിയിട്ടുണ്ട്. ഇരട്ടയെഴുത്തുകാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടുവർഷമയി രശ്മിയുടെ യാത്ര ഈസ്റ്റ്കോസ്റ്റിനൊപ്പമായിരുന്നു. ഇന്ന് രശ്മി ഡോക്ടറേറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സാഹിത്യത്തിൽ, ലെസ്ബിയനിസം കലയിലും സാഹിത്യത്തിലും ഒരു വിശകലനം എന്ന വിഷയത്തിലാണ് രശ്മി ഡോക്ടറേറ്റ് കരസ്തമാക്കിയത്.
തിരുവനന്തപുരം കാര്യവട്ടം ക്യാംപസ്സിലാണ് രശ്മി എംഎ, എംഫിൽ, പിഎച് ഡി എന്നിവ പൂർത്തിയാക്കിയത്. തിരുവനന്തപുരം പള്ളിച്ചൽ ഇടയ്ക്കോട് സ്വദേശിയാണ് രശ്മി. വിജയകുമാരൻ – ഗിരിജകുമാരി ദമ്പതികളുടെ മകളായ രശ്മി ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. ലക്ഷ്മി സുരേഷാണ് സഹോദരി.
കഴിഞ്ഞ രണ്ട് വർഷം കൊണ്ട് എട്ടു പുസ്തകങ്ങളും 500ൽ അധികം ലേഖനങ്ങളും രശ്മി അനിലിനൊപ്പം എഴുതിയിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി നിരവധി മുഖ്യധാര മാധ്യമങ്ങളിൽ രശ്മി എഴുതാറുണ്ട്. ജനകീയ സിനിമ, ട്രാൻസ്ജെന്റർ ചരിത്രം സിദ്ധാന്തം പ്രതിനിധാനം, വിമതലൈംഗീകത ചരിത്രം സിദ്ധാന്തം രാഷ്ട്രീയം, സുവർണ്ണ ചലച്ചിത്രങ്ങൾ, കലയുടെ കാലാന്തരങ്ങൾ തുടങ്ങിയവ രശ്മി അനിൽ കുമാറിന്റെ പുസ്തകങ്ങളാണ്.
രശ്മിയ്ക്ക് ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ ആശംസകള്‍
Post Your Comments