ന്യൂഡല്‍ഹി: പിഎച്ച്ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാര്‍ക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍.
പിഎച്ച്ഡി പ്രക്രിയ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സര്‍വകലാശാലകള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ പി എച്ച് ഡി ക്ക് പ്രവേശനം നല്‍കിയിരുന്നത്. ബുധനാഴ്ചയാണ് പുതിയ നയം യുജിസി പ്രഖ്യാപിച്ചത്.
‘2024-2025 അക്കാദമിക വര്‍ഷം മുതല്‍, എല്ലാ സര്‍വകലാശാലകള്‍ക്കും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നെറ്റ് സ്‌കോറുകള്‍ മാനദണ്ഡമാക്കാം, ഇതിലൂടെ സര്‍വകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ (എച്ച്ഇഐ) നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകളുടെ ആവശ്യകത മറികടക്കാനാകും’ യുജിസി ചെയര്‍മാന്‍ മമിദാല ജഗദേഷ് കുമാര്‍ പറഞ്ഞു.
2024 ജൂണില്‍ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കാന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്ന്, മാര്‍ച്ച് 13ന് ചേര്‍ന്ന 578-ാമത് യോഗത്തിലാണ് യു ജി സി തീരുമാനമെടുത്തത്. ജൂണ്‍, ഡിസംബര്‍ എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ടുമാസത്തിലാണ് നെറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ (ജെആര്‍എഫ്) പരീക്ഷകള്‍ നടക്കുന്നത്.
Post Your Comments