തൃശൂര്‍: തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പാമ്പാടിയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ജിഷ്ണു പ്രണോയ് സ്മാരകം പൊളിക്കാന്‍ തീരുമാനം. ഇക്കാര്യത്തില്‍ തീരുമാനം എടുത്തത് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്. തീരുമാനം സി.പി.ഐ സ്മാരകത്തിനെതിരെ നല്‍കിയ പരാതിയുടേയും തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ്.
പൊളിക്കല്‍ നടപടികള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് തുടങ്ങും. സ്മാരകം പൊളിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത് പൊതുസ്ഥലത്ത് സ്ഥാപിച്ച സ്മാരകം പൊളിക്കണമെന്ന റവന്യൂ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. ജിഷ്ണു പ്രണോയിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ എസ്.എഫ്.ഐ തീരുമാനിച്ചപ്പോള്‍ തന്നെ സി.പി.ഐ പ്രാദേശിക നേതൃത്വം എതിര്‍ത്തിരുന്നു. എ.ഐ.ടി.യു.സി ഓഫീസിനരികിലാണ് സ്മരാകം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
read also: ജിഷ്ണു പ്രണോയിയുടെ ഓർമയ്ക്ക് ഒരു വയസ് ; സിബിഐയില്‍ പ്രതീക്ഷ കൈവിടാതെ മാതാപിതാക്കൾ
സി.പി.ഐ പ്രാദേശിക നേതൃത്വം ജിഷ്ണു പ്രണോയ് സ്മാരകത്തിനെതിരെ പഴയന്നൂര്‍ എസ്.ഐയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് അഡീഷണല്‍ സബ് മജിസ്‌ട്രേറ്റ് സ്മാരകം പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. സ്മാകം എ.ഐ.ടി.യു.സി ഓഫീസിന് മുന്നിലാണ് എന്നാരോപിച്ചായിരുന്നു സി.പി.ഐയുടെ പരാതി. പിന്നീട് ഓഫീസിന്റെ സൈഡിലാണെന്ന് വ്യക്തമായതോടെ സ്മാരകം പെളിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് എത്തി.
Post Your Comments