![](/wp-content/uploads/2018/02/uae.png)
ദുബായ് : യു.എ.യിലെ തൊഴിലും ശമ്പളവും സംബന്ധിച്ച് യു.എ.ഇ ഭരണാധികാരി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇത് സംബന്ധിച്ച് മന്ത്രിസഭാ കത്ത് പുറപ്പെടുവിച്ചു. എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സ് അടങ്ങിയ ഫെഡറല്‍ നിയമമാണ് പുറത്തിറക്കിയിരിക്കുന്നത്.
ഫെഡറേഷന്‍ നിയമത്തിലെ 135 ആം ആര്‍ട്ടിക്കിള്‍ പ്രകാരം തൊഴില്‍, വേതനം, അലവന്‍സ്, ഗ്രേഡ്, ഗതാഗതം, അസ്സയിന്‍മെന്റ്‌സ്, പെര്‍ഫോമന്‍സ്, പ്രമോഷന്‍സ്, ട്രെയിനിംഗ്, ലീവ്, തൊഴില്‍ നിയമലംഘനം, സ്ഥാപനത്തിന്റെ സ്വഭാവം, ജോലിയില്‍ നിന്ന് നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടങ്ങി തൊഴിലുമായി ബന്ധപ്പെട്ടുള്ള പ്രധാന കാര്യങ്ങള്‍ സംബന്ധിച്ചാണ് യു.എ.ഇ ഭരണാധികാരിയുടെ പുതിയ നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്
Post Your Comments