ദുബായ്: ജുമൈറ ബീച്ചിലെ പുതിയ സൈക്കിൾ ട്രാക്കിൽ സവാരി നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 16 കിലോമീറ്ററാണ് സൈക്കിൾ ട്രാക്കിന്റെ നീളം. ട്രാക്കിലെ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തുകയും ചെയ്തു.
Read Also: ‘അനിഷ്ടം തോന്നുന്നവരെ പുറത്താക്കാനുള്ള ഉപാധിയായി രാജ്യസുരക്ഷ’ : മീഡിയവൺ വിലക്കിനെതിരെ ശ്രീരാമകൃഷ്ണൻ
ജുമൈറ സ്ട്രീറ്റ് സൈക്കിൾ ട്രാക്കുമായി ഈ പാതയെ ബന്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 40 കോടി ദിർഹമാണ് പദ്ധതി ചെലവ്. സൺസെറ്റ് മാൾ, ഓപ്പൺ ബീച്ച്, ദുബായ് സെയ്‌ലിങ് ക്ലബ്, കൈറ്റ് ബീച്ച്, ഉം സുഖൈം പാർക്ക്, ബുർജ് അൽ അറബ് എന്നിവിടങ്ങളിലൂടെ പാത കടന്നു പോകുന്നു. ഹത്തയടക്കം ദുബായ് എമിറേറ്റിലെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്നതിനു പുറമേ പാർക്കുകളിലും സൈക്കിൾ ട്രാക്ക് നിർമിക്കുന്നുണ്ട്.
10 പാർക്കുകളിലായി 65 കിലോമീറ്റർ ട്രാക്ക് നിർമിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.
Post Your Comments