Latest NewsUAEKeralaNewsInternationalGulf

മുഖ്യമന്ത്രിയെ സ്വീകരിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം

തിരുവനന്തപുരം: ദുബായ് എക്സ്പോ 2020 ന്റെ വേദിയിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

Read Also: അമിതവേഗത്തിൽ വന്ന ഇന്നോവ ഓട്ടോയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു: വാഹനം ഓടിച്ചയാൾ പിടിയിൽ, മദ്യലഹരിയിലെന്ന് ആക്ഷേപം

കേരളത്തിന്റെ വികസനത്തിൽ യു.എ.ഇ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.

Read Also: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 1,700 കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീർ സർക്കാർ നിയമിച്ചു : കേന്ദ്രം രാജ്യസഭയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button