ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ ജർമ്മൻ പവലിയൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവീകരണ മേഖലയിലും മനുഷ്യരാശിയെ സേവിക്കുന്ന പരിഹാരങ്ങൾ നൽകുന്നതിലും എക്‌സ്‌പോ 2020 ൽ ജർമ്മനിയുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശൈഖ് മുഹമ്മദ് സംസാരിച്ചു.
മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ആശയങ്ങളും നൂതനാശയങ്ങളും പങ്കുവെക്കാൻ മെഗാ ഇവന്റ് നൽകുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം ഉയർത്തിക്കാട്ടി. ആളുകളുടെ സന്തോഷവും ജീവിത നിലവാരവും ഉയർത്താൻ ശ്രമിക്കുന്ന നൂതന ആശയങ്ങളെ പിന്തുണയ്ക്കാൻ യുഎഇ താൽപ്പര്യപ്പെടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പവലിയനിലെ വ്യക്തിഗത പ്രദർശന സ്ഥലങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് വിവരിച്ചു. സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ ജർമ്മൻ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഊർജ്ജ ലാബ്, ‘ഫ്യൂച്ചർ സിറ്റി ലാബ്’, ‘ബയോഡൈവേഴ്‌സിറ്റി ലാബ്’ എന്നിവ പവലിയനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments