KeralaUAELatest NewsNewsGulf

കുരുമുളക് മുതൽ ആറന്മുള കണ്ണാടി വരെ: ശൈഖ് മുഹമ്മദിന് ഉപഹാരം കൈമാറി മുഖ്യമന്ത്രി

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഉപഹാരം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എക്‌സ്‌പോ വേദിയിലെ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉപഹാരം നൽകിയത്. കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് കൈമാറിയത്.

Read Also: ‘കെ റെയിലിനായി നാട്ടുകാരുടെ പറമ്പിലിട്ട മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാം’: പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍

കുരുമുളക്, കറുവപ്പട്ട, തക്കോലം, ഏലയ്ക്ക, ഗ്രാമ്പു, ഉണക്കമുന്തിരി എന്നിവയ്ക്കു പുറമെ കഥകളി രൂപവും ആറന്മുളക്കണ്ണാടിയും കെട്ടുവള്ളവുമായിരുന്നു സമ്മാനപ്പെട്ടിയിൽ ഉണ്ടായിരുന്നത്. സമ്മാനപ്പെട്ടിയിലുള്ള ഒരോ ഉത്പന്നങ്ങളുടെ പ്രത്യേകതയും ശൈഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയും എം.എ യൂസഫലിയും ഉത്പന്നങ്ങളെ കുറിച്ച് വിശദീകരിച്ചു നൽകി.

കേരളത്തിന്റെ വികസനത്തിൽ യുഎഇ നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്നു അഭ്യർഥിക്കുകയും ചെയ്തു. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫ് അലി എന്നിവരും കൂടിക്കാഴ്ച്ചയിൽ സന്നിഹിതരായിരുന്നു.

Read Also: പരീക്ഷാ സമയത്ത് ഓർമ്മശക്തി വര്‍ധിക്കും: വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന 2 പേർ ​പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button