അഹമ്മദാബാദ്: കുട്ടിക്കാലം മുതൽ ഹനുമാൻ ഭജനയും,ക്ഷേത്ര ദർശനവുമായി കഴിഞ്ഞ മുസ്ലിം യുവാവ് ക്ഷേത്രത്തിന്റെ നവീകരണം ഒറ്റക്ക് ഏറ്റെടുത്തു. മോയിൻ മേമൻ എന്ന മുസ്ലീം യുവാവ് നിസ്ക്കാര തഴമ്പിനു മേൽ ചന്ദനപൊട്ടുമായി ജീവിക്കുകയാണ്. താൻ സ്ഥിരമായി സന്ദർശിക്കാറുള്ള ക്ഷേത്രത്തിന്റെ നവീകരമാണ് ഒറ്റക്ക് ഏറ്റെടുത്തിരിക്കുന്നത്.
44 കാരനായ മോയിൻ മേമന്റെ ജീവിതം മിർസാപ്പൂരിലെ ബിഡ് ബഞ്ജ്ജൻ ഹനുമാൻ ക്ഷേത്രത്തിനു ചുറ്റുമായിരുന്നു. ഹനുമാൻ സ്വാമിക്കാണ് കെട്ടിട നിർമ്മാണ കോൺട്രാക്ടറായ മോയിൻ തന്റെ ജീവിതത്തിലെ ഓരോ ചെറിയ നേട്ടം പോലും സമർപ്പിക്കുന്നത്. മോയിൻ നവീകരണ പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തത് ദിവസവും പ്രാത്ഥിക്കാനെത്തുന്ന ക്ഷേത്രത്തിന്റെ ദ്രവീകരണത്തിൽ മനം നൊന്താണ്.
read also: ശ്രീരാമന്‍ സ്വപ്നത്തില്‍ വന്നു : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനം നല്‍കി മുസ്ലിം യുവാവ്
വിലകൂടിയ സാഫ്രോൺ ഇറ്റാലിയൻ മാർബിൾ ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ പതിപ്പിക്കാനായി എത്തിച്ചു കഴിഞ്ഞു. ഒരാഴ്ച്ചക്കകം നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. മോയിൻ മേമൻ 500 വർഷം പഴക്കമുള്ള ക്ഷേത്രത്തെ അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്.
മോയിന് സഹായവുമായി ക്ഷേത്രത്തിലെ പൂജാരികളും,പ്രദേശവാസികളും കൂടെയുണ്ട്. തനിക്കിതിനുള്ള പ്രചോദനം നൽകിയത് ഹനുമാൻ സ്വാമിയാണെന്ന അഭിപ്രായത്തിലാണ് മോയിൻ.
Post Your Comments