ബല്ലാരി: സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ കര്‍ണാടക മന്ത്രി തല്ലി. ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത് കര്‍ണാടകാ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രവര്‍ത്തിയാണ് വിവാദമായത്. താന്‍ ഉള്‍പ്പെടുന്ന സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈക്കിട്ട് തന്നെ മന്ത്രി അടിക്കുകയായിരുന്നു. ബല്ലാരിയിലെ ഒരു പരിപാടിക്കിടയിലാണ് സംഭവം. മന്ത്രി തല്ലിയത് മന്ത്രിയുടെ പിന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു. അതേസമയം ശിവകുമാര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവനിട്ട് തല്ല് കൊടുക്കുന്ന സംഭവം ഇതാദ്യമല്ല. നേരത്തേയും ശിവകുമാര്‍ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്.
സമാന രീതിയിലായിരുന്നു 2017 നവംബറില്‍ ഒരു പൊതുപരിപാടിയ്ക്കിടെ തനിക്ക് പിന്നില്‍ നിന്നും സെല്‍ഫിക്ക് ശ്രമിച്ചയാളോടും മന്ത്രി പ്രതികരിച്ചത്. ക്യാമറകള്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ പിന്നില്‍ വന്ന് ഫോണ്‍ ഉയര്‍ത്തിയയാളുടെ കൈക്കിട്ട് മന്ത്രി തട്ടുന്ന രംഗം പകര്‍ത്തുകയും ചെയ്തു. ഇതൊക്കെ ഒരു സാധാരണ സംഭവം മാത്രമാണെന്നായിരുന്നു ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ചോദിച്ച മാധ്യമങ്ങളോട് മന്ത്രിയുടെ മറുപടി. താന്‍ തന്റെ ഉത്തരവാദിത്വം ചെയ്യുമ്പോള്‍ എങ്ങിനെ സെല്‍ഫിക്ക് തുനിയുമെന്ന് ചോദിച്ച ശിവകുമാര്‍ ഇതെല്ലാം വെറും സാധാരണ സംഭവം മാത്രമാണെന്നും പറഞ്ഞു.
Post Your Comments