മുംബൈ: ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപമുള്ള ബീച്ചിൽ ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു സംഭവം. ജ്യോതി സൊനാറെന്ന 27കാരിയും ഭർത്താവ് മുകേഷുമാണ് പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകട സമയത്ത് ദമ്പതികളുടെ മൂന്ന് മക്കൾ കരയിൽ നിന്ന് അലറിവിളിക്കുന്നത് വീഡിയോയിൽ കാണാം. ജൂലൈ 9 നാണ് അപകടം ഉണ്ടായത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേൽ വലിയ തിരയടിച്ചതും നിലതെറ്റി ഇവർ കടലിലേക്ക് വീഴുകയായിരുന്നു. മുകേഷിനെ പാറക്കെട്ടിൽ നിന്നവരിലൊരാൾ പിടിച്ചു കയറ്റി. എന്നാൽ, ജ്യോതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
തീരത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും സംഭവ സ്ഥലത്തെത്തി. 20 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments