Uncategorized

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ വിദ്യാര്‍ഥിയുടെ ശ്രമം; ആദ്യം ശാസന പിന്നെ സെല്‍ഫി

കായംകുളം: സെല്‍ഫിയെടുക്കാന്‍ കൈക്ക് പിടിച്ച വിദ്യാര്‍ഥിയ്ക്ക് ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. കൈ പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതോടെ മുഖ്യമന്ത്രിയുടെ ഭാവം മാറി. വിരണ്ട വിദ്യാര്‍ഥിയെ പിന്നീട് ഒപ്പം നിര്‍ത്തി മുഖ്യമന്ത്രി സെല്‍ഫി എടുത്തു. വിഷമിച്ചുനിന്ന വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി മറ്റൊരാളെക്കൊണ്ട് വിദ്യാര്‍ഥിയെ ഒപ്പംനിര്‍ത്തി ഫോട്ടോ എടുക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുകയായിരുന്നു.

ഭയന്നുനിന്ന വിദ്യാര്‍ഥിയോട് ചിരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫോട്ടോ കിട്ടിയോ എന്ന് ആരാഞ്ഞശേഷം വിദ്യാര്‍ഥിയെ ആശ്വസിപ്പിച്ച്, ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി വിദ്യാര്‍ഥിയെ പറഞ്ഞയയ്ക്കുകയും ചെയ്തു. ഇന്നലെ രാവിലെ, സിപിഎം കായംകുളം ഏരിയാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ നേതാക്കള്‍ക്കുമൊപ്പം മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസില്‍നിന്നു പുറത്തുവരവെ, മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി കായംകുളം ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തിക്കി തിരക്കി എത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button