മുംബൈ : ഇന്ത്യയിലെ പ്രമുഖ ജൂവലറി വ്യവസായിക്കെതിരെ പണത്തട്ടിപ്പ് കേസ്. സിബിഐ യാണ് കേസ് അന്വേഷിക്കുന്നത്. പ്രമുഖ ജ്വല്ലറി വ്യവസായി നീരവ് മോഡിക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. നീരവ് മോഡി അദ്ദേഹത്തിന്റെ സഹോദരന്‍ നിഷാല്‍ മോഡി, ഭാര്യ അമി പഞ്ചാബ് നാഷണല്‍ ബാങ്കിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലാണ് കുറ്റാരോപണം. 280 കോടി രൂപയുടെ തട്ടിപ്പാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
ജനുവരി 31ന് ആദായനികുതി വകുപ്പ് അധികൃതര്‍ നീരവ് മോഡിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, സൂറത്ത്, ജയ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
ഇന്ത്യയിക്ക് പുറമേ മറ്റ് രാജ്യങ്ങളിലും മോഡിയിക്ക് ജൂവലറി ബിസിനസുകള്‍ ഉണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ലാസ് വെഗാസ്, ഹവായ്, സിംഗപ്പൂര്‍, ബീജിംഗ്, മക്കാവു എന്നിവിടങ്ങളിലാണ് ഡിസൈനര്‍ ജൂവലറി ബോട്ടീക്കുകളുള്ളത്. ഇന്ത്യയില്‍ മുംബൈയിലും ഡല്‍ഹിയിലും ബോട്ടീക്കുകള്‍ ഉണ്ട്.
Post Your Comments