ന്യൂഡൽഹി: സ്കൂളിന്റെ ശൗചാലയത്തിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഇതേ സ്കൂളിലെ വിദ്യാർഥിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിദ്യാർഥിയെ വടക്കുകിഴക്കൻ ഡൽഹിയിലെ കരാവാൾ നഗറിൽനിന്നു ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഡൽഹിയിലെ ജീവൻ ജ്യോതി സീനിയർ ഹയർ സെക്കന്ററി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ തുഷാർ കുമാറിന്റെ മൃതദേഹമാണ് ശൗചാലയത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വിദ്യാർഥി ഒളിവിൽ പോയി. ഈ കുട്ടിയെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വിദ്യാർഥിക്കാൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം ശൗചാലയത്തിൽവെച്ച് തുഷാർ മൂന്ന് വിദ്യാർഥികളെയും മർദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി തൊട്ടടുത്ത ദിവസം തുഷാർ ശൗചാലയത്തിലേക്ക് പോയപ്പോൾ പ്രതികൾ പിന്തുടരുകയും മർ ദ്ദികുകയുമായിരുന്നു. തുഷാർ മരിച്ചതോടെയാണ് പ്രതികളിൽ ഒരാൾ ഒളിവിൽ പോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സഹപാഠികളായ പോലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. തുടന്ന് നടത്തിയ ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമതിച്ചതായാണ് പോലീസ് നൽകുന്ന വിവരം.
Post Your Comments